റിയാസ് മൗലവി കൊലക്കേസിലെ മൂന്നാം പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കാസര്‍കോട്: (www.kasargodvartha.com 01.08.2018) ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖിലിന്റെ (25) ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ മറ്റു രണ്ടു പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് തവണ ജില്ലാ കോടതിയും രണ്ടു തവണ ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

അതേസമയം പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഓഗസ്റ്റ് ഒമ്പതിന് വിധിപറയും. കേസിന്റെ വിചാരണ അതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. അടുത്ത മാസം വിചാരണ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മാര്‍ച്ച് 21 ന് രാത്രി 11.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിക്ക് സമീപത്തെ മുറിയില്‍ കിടന്നുറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തിന് വെട്ടിയും മറ്റുമാണ് സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, Top-Headlines, High-Court, Riyas Moulavi murder case; Accused bail application rejected
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?