പെരുന്നാള്‍ വസ്ത്രവുമായി മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് ബദിയടുക്ക സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): പെരുന്നാള്‍ വസ്ത്രവുമായി മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അലിഷാനാ(26) ണ് മരിച്ചത്. പെരുന്നാള്‍ തലേന്ന് രാത്രി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കാസര്‍കോട് നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റിലായിരുന്നു അലി ഷാന്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേര്‍ നിസാരപരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സഹോദരങ്ങള്‍: അലിഫീന, അസ്‌നിയ, അഫ്‌സത്ത് അജീസ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?