സിദ്ദീഖിന്റെ കൊലപാതകം: ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി, ഉപ്പളയില്‍ ബസിനു നേരെ കല്ലേറ്, കടകളടപ്പിക്കാനുള്ള ശ്രമം പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി

ഉപ്പള: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലിലെ അബ്ദുല്ലയുടെ മകനും സിപിഎം പ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ദീഖിനെ (21) കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അതേസമയം ഉപ്പള കുക്കാറില്‍ ബസിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു.

ഉപ്പള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടയടപ്പിക്കാനെത്തിയത് പോലീസുമായി നേരിയ വാക്കുതര്‍ക്കത്തിനിടയാക്കി. പിന്നീട് പോലീസ് ഇടപെട്ട് ഹര്‍ത്താല്‍ അനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സോങ്കാലില്‍ വെച്ച് സിദ്ദീഖ് കുത്തേറ്റുമരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്‍ അശ്വതും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സി പി എം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Murder, Murder-case, Investigation, Forensic-enquiry, Bus, Stone pelting, Crime, Trending, Siddeeque's murder; Forensic experts reached the spot. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?