വിമാനത്താവള അപകടങ്ങള്‍ കുറക്കാന്‍ ഡി എച്ച് എല്‍- യു എന്‍ ഡി പി പരിശീലനം
കൊച്ചി : (www.kvartha.com 08.08.2018) രാജ്യത്തെ വിമാനത്താവള ദുരന്തങ്ങളൊഴിവാക്കാനായി ഡ്യൂഷെ പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പും യൂണൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമും ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഗാര്‍ഡ് (ഗെറ്റ് എയര്‍പോര്‍ട് റെഡി ഫോര്‍ ഡിസാസ്റ്റര്‍) എന്ന പ്രോഗ്രാമാണ് രാജ്യത്തെ ഇതര വിമാനത്താവളത്തിലേതുപോലെ കോഴിക്കോട്ടും ഡ്യൂഷെ പോസ്റ്റ് ഡി എച്ച് എല്‍ ഗ്രൂപ്പും യൂണൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമും (യുഎന്‍ഡിപി) ഉപയോഗപ്പെടുത്തുന്നത.
പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിദഗ്ധരാണ്. അപകട സാധ്യത ശരാശരിയിലും കൂടുതലുള്ള രാജ്യങ്ങളില്‍ പുതുതായി രൂപകല്‍പന ചെയ്യപ്പെട്ട ട്രെയിന്‍ ദി ഫെസിലിറ്റേറ്റര്‍ പ്രോഗ്രാമും ഉപയോഗപ്പെടുത്തും. കോഴിക്കോട് വിമാനത്താവളത്തിലെ ശില്‍പശാലയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നതിനു പുറമെ ദേശീയതലത്തില്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനും എയര്‍പോര്‍ട് അതോറിറ്റിക്ക് സഹായകമാണ് ഡി എച്ച് എല്‍ യു - എന്‍ ഡി പി പ്രോഗ്രാം.
രാജ്യത്ത് പ്രകൃതി ദുരന്തങ്ങള്‍ നടക്കുമ്പോള്‍ അതിന് ഇരയായവരെ സഹായിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ക്ക് കഴിയണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നടപടികളും അനുയോജ്യമായ പശ്ചാത്തല സൗകര്യവും ആവശ്യമാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സുഭാഷ് കുമാര്‍ പറഞ്ഞു.

Keywords: UNDP, Deutsche Post DHL bring together experts to make Indian airport disaster ready, Kochi, News, Technology, Business, Accident, Kozhikode, Airport, Kerala.
Powered by Info News For You

Comments
Post a Comment