ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: (www.kvartha.com 29.08.2018) ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഭീമകോരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റു ചെയ്തതിനെതിരെയാണ് സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നാവ്‌ലാഖ, തെലുങ്കുകവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേര, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തക സുധ ഭരദ്വാജ് എന്നിവരെ അറസ്റ്റ് ചെയ്ത സംഭത്തിലാണ് നടപടി.
ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര പോലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കുള്ളില്‍ അറസ്റ്റിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, National, India, New Delhi, Maharashtra, Police, Human- rights, Protest, Arrested, Bhima Koregaon raids: NHRC issues notice to Maharashtra govt and DGP, says SOP not followed in arrests of activists
Powered by Info News For You

Comments
Post a Comment