മീനച്ചിലാര്‍ കരകവിഞ്ഞു; കോട്ടയം പാല എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ കുടുങ്ങിയ കാസര്‍കോട്ടുകാരടക്കമുള്ള വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു
കാസര്‍കോട്: (www.kasargodvartha.com 16.08.2018) മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം പാലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ കുടുങ്ങിയ കാസര്‍കോട്ടുകാരടക്കമുള്ള വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. പാല ടൗണിലെ റോഡുകളെല്ലാം മുങ്ങിയതോടെ വാഹനങ്ങള്‍ക്ക് പുറത്ത് കടക്കാന്‍ സാധിച്ചിരുന്നില്ല.
രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഇവരെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. നിരവധി കുട്ടികള്‍ നാട്ടിലേക്ക് വിളിച്ച് തങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇതോടെ രക്ഷിതാക്കളും പരിഭ്രാന്തരായി. കുട്ടികളെ അവിടെ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിന് അധികാരികളോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
തെക്കന്‍ ജില്ലകളില്‍ റെയില്‍ - റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ തടസം നേരിടുന്നുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ വലിയ വെള്ളപ്പൊക്ക ഭീഷണിയാണ് പാല സ്വദേശികള്‍ നേരിടുന്നത്. ഹോസ്റ്റലും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. പെണ്‍കുട്ടികളടക്കം ഹോസ്റ്റലില്‍ കുടുങ്ങി ഭീതിയോടെ കഴിഞ്ഞുവരികയായിരുന്നു. വൈദ്യുതി ബന്ധം തകരാറിലായി മൊബൈല്‍ സ്വിച്ച് ഓഫ് ആയതോടെ ഇവരെ തിരിച്ച് ബന്ധപ്പെടാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഇവര്‍ക്ക് വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. വെള്ളവും ഭക്ഷണവും കിട്ടാത്ത അവസ്ഥയായിരുന്നു ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Top-Headlines, Railway station, Rain, Trending, Kottayam, Kerala flood; Students from Kasaragod trapped in Kottayam
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment