പ്രളയം: രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് താല്‍പര്യമില്ല, എല്ലാ സഹായവും ചെയ്യും; രാഹുല്‍ ഗാന്ധി
തൊടുപുഴ: (www.kvartha.com 29.08.2018) പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രസ്താവനകള്‍ക്കു താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയത്തിന്റെ കാരണമോ അതിന്റെ ഉത്തരവാദി ആരെന്നോ ഉള്ള ചര്‍ച്ചകള്‍ക്കു താനില്ല. ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനാണു തന്റെ സന്ദര്‍ശനം. പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.
ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ വേദനയകറ്റാന്‍ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്നും ഈ ദുരന്ത വേളയില്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കൂടിയാണ് താന്‍ കേരളത്തില്‍ വന്നത്. ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണ്. കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ക്യാമ്പുകളില്‍ ഞാന്‍ ഒരുപാട് ആളുകളെ കണ്ടു ജനങ്ങള്‍ ആശങ്കയിലാണ്. കേരള മുഖ്യമന്ത്രിയോടും ഞാന്‍ സംസാരിച്ചു. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ഉടന്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദുരന്തത്തെ കേരളം നേരിട്ടത് അങ്ങേയറ്റം മനസാന്നിധ്യത്തോടു കൂടിയാണ്. കേരളം ഇതിനെ നേരിട്ട രീതിയെ അഭിനന്ദിക്കുന്നു. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പ്രതികൂല കാലാവസ്ഥ കാരണം രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ പകരം ഇടുക്കിയിലേക്കാണ് അദ്ദേഹം പോയത്. 11.30ന് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണു രാഹുല്‍ ആദ്യം എത്തിയത്. തുടര്‍ന്നു പൈനാവിലെ ദുരിതാശ്വാസ ക്യാംപിലെത്തും. ഇതിനുശേഷം ചെറുതോണി ടൗണ്‍, ചെറുതോണി പാലം, ഇടുക്കി അണക്കെട്ട് എന്നിവയും സന്ദര്‍ശിച്ചശേഷം കോയമ്പത്തൂരിലേക്കു പോകും.
പ്രളയത്തില്‍ അധികം നാശനഷ്ടം സംഭവിച്ച വയനാട്ടിലെ കോട്ടത്തറയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം ഇതിനുസാധിച്ചില്ല. പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചൊവ്വാഴ്ചയാണു രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ദുരിതാശ്വാസ ക്യാംപുകളും തകര്‍ന്ന വീടുകളും രാഹുല്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress chief begins two-day visit, meets flood victims at Chengannur camp, Thodupuzha, News, Congress, Visit, Flood, Rahul Gandhi, Press meet, Trending, Media, Kerala.

Powered by Info News For You

Comments
Post a Comment