ഹിരോഷിമ ദിനത്തില്‍ യുദ്ധക്കെടുതികള്‍ വരച്ചു കാട്ടി കുരുന്നുകളുടെ പ്രകടനം
നായന്മാര്‍മൂല: (www.kasargodvartha.com 07.08.2018) യുദ്ധത്തിന്റെ ഭയാനക രംഗങ്ങള്‍ കണ്‍മുമ്പില്‍ അവതരിക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ചു സാക്ഷികളായി. അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ കെടുതികള്‍ ജനങ്ങള്‍ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ നേര്‍ രേഖ വരച്ചു കാട്ടിയപ്പോള്‍ കുട്ടികള്‍ക്ക് അത് പുതിയൊരു അനുഭവമായി.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി. വിഭാഗത്തിലെ കുരുന്നു വിദ്യാര്‍ത്ഥികളാണ് യുദ്ധ രംഗങ്ങളുടെ ദൃശ്യാവിഷ്‌കാരം മനോഹരമായി അവതരിപ്പിച്ചത്. ഇനിയൊരു യുദ്ധം താങ്ങാന്‍ ലോകത്തിന് കെല്‍പ്പില്ലെന്ന തിരിച്ചറിവ് കുട്ടികള്‍ സ്വായത്തമാക്കി. ലോക ജനതക്ക് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു കൊണ്ട് വെള്ളരിപ്രാവുകളും ബലൂണുകളും ആകാശത്തേക്ക് പറന്നുയര്‍ന്നു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ സയ്യിദ് മുഹമ്മദ് സല്‍മാന്‍, സലീം, സാദത്ത്, മുഹമ്മദ്, കംറാ ഫാത്വിമ, ഫായിസ, ഫഹാദ, മറിയം മുഹമ്മദ് ഇഖ്ലാസ് എന്നിവരാണ് യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്ന ദൃശ്യാവിഷ്‌കാരത്തില്‍ പ്രധാന വേഷമിട്ടത്. ഹിരോഷിമ ദിനത്തിന്റെ ഭാഗമായി ക്വിസ്, സുഡോക്കോ കൊക്ക് നിര്‍മാണം എന്നീ മത്സരങ്ങളും നടത്തി. അധ്യാപകരായ ടി. അഷ്റഫ്, എന്‍.എ. ആഷിഫ്, സാബിഖ്, ശോഭന, ഷോളി തോമസ്, സി. അജിത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, school, Students, Hiroshima Day marked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment