നദീതീരങ്ങളില്‍ ആശങ്ക; പമ്പ, അച്ചന്‍കോവിലാര്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു
തിരുവല്ല: (www.kvartha.com 12.08.2018) ഡാമുകള്‍ തുറന്നുവിട്ടതും കടുത്ത പേമാരിയില്‍ പമ്പ, അച്ചന്‍കോവിലാര്‍ നദികളുടെ ജലനിരപ്പ് ഉയരുന്നത് ആയിരത്തോളം കുടുംബങ്ങളെ പ്രളയഭീതിയിലാക്കുന്നു. മാന്നാര്‍ പഞ്ചായത്തിലെ പമ്പാനദി ആറ്റുതീരങ്ങളായ പാണ്ടനാട്, പന്നായികടവ്, ബോട്ടുജെട്ടി, കുര്യത്തുകടവ്, പാവുക്കര, പരുമല കോട്ടയ്ക്കല്‍ മാലിയും ചെന്നിത്തല പഞ്ചായത്തില്‍ അച്ചന്‍കോവിലാറിന്റെ തീരങ്ങളായ കുട്ടമ്പേരൂര്‍, പ്രായിക്കര, വലിയപെരുമ്പുഴ, മുണ്ടോലിക്കടവ്, കാങ്കേരി, വാഴക്കൂട്ടം, നാമങ്കേരി, പുത്തനാര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളാണ് ജീവിതം വഴിമുട്ടി കഴിയുന്നത്.
പമ്പാ നദിയിലെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകള്‍ തുറന്നതാണ് അപ്പര്‍കുട്ടനാടന്‍ മേഖലയായ മാന്നാര്‍ ചെന്നിത്തലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ജലനിരപ്പ് ഉയരാന്‍ ഇടയായത്. വെള്ളം കയറി രണ്ടാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ ശേഷം തിരികെ ഭവനങ്ങളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് ദുരിതം വിതച്ച പേമാരിയും പമ്പയാറിലെ ജലനിരപ്പ് ഉയര്‍ന്നതും തിരിച്ചടിയായി.
മഴ ശക്തിപ്പെട്ട് കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടര്‍ന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
നദിയിലെ ജലനിരപ്പും മഴയുടെ തീവ്രതയും ശക്തിപ്പെട്ടതോടെ സംസ്ഥാനപാതയില്‍ ഊട്ടുപറമ്പ് സ്‌കൂളിന് വടക്കുവശം പൂര്‍ണമായുള്ള വെള്ളക്കെട്ട് അനുഭവപ്പെട്ട് ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. കൂടാതെ നിരവധി ഗ്രാമീണ റോഡുകളും താറുമാറായി.
Keywords: Kerala, Pathanamthitta, News, River, Water, Dam, Rain, Trending, Water level rises in Pamba, Achankovil river; Natives in dilemma

Powered by Info News For You

Comments
Post a Comment