പ്രതിപക്ഷ നേതാവിന് ദുബൈയില്‍ നിന്നും വധഭീഷണി: ഡി.ജി.പിക്ക് പരാതി നല്‍കി


(www.evisionnews.co) പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി. ഫോണില്‍ വിളിച്ചും വാട്സാപ് സന്ദേശത്തിലൂടെയുമായിരുന്നു ദുബൈയില്‍ നിന്നും ഭീഷണി എത്തിയത്. നിരന്തരം കോളുകള്‍ എത്തിയതിനെ തുടര്‍ന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ഫോണില്‍ ആദ്യവിളി എത്തിയത്. 

'നിന്റെ തലകാണില്ല' എന്ന മട്ടിലായിരുന്നു വിളിച്ച ആളിന്റെ സംഭാഷണം. അദ്ദേഹത്തിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാണു ഫോണ്‍ എടുത്തത്. നമ്പര്‍ പരിശോധിച്ചപ്പോള്‍ ദുബായില്‍നിന്നാണെന്നു വ്യക്തമായി. തുടര്‍ന്ന് പലവട്ടം വിളിച്ചെങ്കിലും ആ ഫോണ്‍ സ്റ്റാഫിലെ ആരും എടുത്തില്ല. തുടര്‍ന്ന് അതേ ഭീഷണി രമേശ് ചെന്നിത്തലക്ക് വാട്സ്ആപ്പ് സന്ദേശമായി എത്തി. 'ഫോണ്‍ എടുക്കടാ ചെന്നിത്തലേ' എന്ന വാക്കുകളോടെയായിരുന്നു ഭീഷണി. സന്ദേശത്തിന്റെ പകര്‍പ്പ് സഹിതമാണ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?