നഗരസഭയില്‍ പിഎംഎവൈ ഭവന നിര്‍മ്മാണ പദ്ധതിയില്‍ വന്‍ വെട്ടിപ്പെന്ന് ആക്ഷേപം; ലക്ഷങ്ങള്‍ നല്‍കിയത് അനര്‍ഹര്‍ക്ക്
നീലേശ്വരം: (www.kasargodvartha.com 14.08.2018) നഗരസഭയില്‍ പിഎംഎവൈ ഭവന നിര്‍മാണ പദ്ധതിയില്‍ വന്‍ വെട്ടിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭവന രഹിതര്‍ക്ക് വീടു നല്‍കാനുള്ള പിഎംഎവൈ പദ്ധതിയിലാണ് നീലേശ്വരം നഗരസഭയില്‍ വന്‍ വെട്ടിപ്പ് നടത്തിയതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. നിലവില്‍ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടു പണിയാന്‍ നാലുലക്ഷം രൂപ നല്‍കുന്ന പദ്ധതിയിലാണ് വന്‍ വെട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവും മൂന്നരലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും നല്‍കുന്നതാണ് പദ്ധതി.
തികച്ചും വീടില്ലാത്ത വിവാഹിതരായവര്‍ക്ക് മാത്രമാണ് ഗ്രാമസഭ വഴി വീട് അനുവദിക്കുന്നത്. എന്നാല്‍ നീലേശ്വരം നഗരസഭയില്‍ ഭൂരിപക്ഷവും അനര്‍ഹര്‍ക്കാണ് ഈ പദ്ധതിയിലൂടെ വീട് അനുവദിച്ചിരിക്കുന്നത്. സ്വന്തമായി വീടുള്ളത് മറച്ചുവെച്ചും വാസയോഗ്യമായ വീട് പൊളിച്ചു നല്‍കാനും വരെ ഈ പദ്ധതിയില്‍ സഹായം അനുവദിച്ചിട്ടുണ്ട്. സഹായം അനുവദിച്ചത് അര്‍ഹര്‍ക്കാണോ എന്ന് അന്വേഷിക്കാന്‍ മുനിസിപ്പാലിറ്റിയില്‍ സബ് കമ്മിറ്റി ഉണ്ടെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ പോലും അക്കാര്യം അന്വേഷിക്കേണ്ടെന്ന കാര്യമില്ലെന്നാണത്രെ പറയുന്നത്. രാഷ്ട്രീയ വിവേചനം വെച്ചും പാര്‍ട്ടിക്കാരുടെ സ്വന്തക്കാര്‍ക്ക് പോലും അനര്‍ഹമായി വീട് അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ സമുന്നതനായ ഒരു പാര്‍ട്ടി നേതാവിന്റെ സാരഥിയുടെ കുടുംബത്തില്‍ രണ്ടുപേര്‍ക്ക് വീട് അനുവദിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House Project, PMAY, Nileshwaram, Kasaragod, News, Municipality, PMAY Project: Allegation against Nileshwaram municipality

Powered by Info News For You

Comments
Post a Comment