ചെര്‍ക്കളം അത്യുത്തര കേരളത്തിന്റെ കാവലാള്‍: എ.കെ.എം അഷ്‌റഫ്

 
ദോഹ (www.evisionnews.co): എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാളായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്‌റഫ്. ചെര്‍ക്കളം അബ്ദുള്ള ഉത്തരദേശത്തിന്റെ കവലാള്‍' എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
വികസനം എന്ന വാക്ക് പോലും അറിയാത്ത മഞ്ചേശ്വരം മണ്ഡലത്തിന്റെ ബഹുമുഖ വികസനത്തിന് ആധാര ശിലയിട്ടത് അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ വികസന പദ്ധതികളാണ് രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മഞ്ചേശ്വരത്ത് നടപ്പിലായത്. കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും വികസന പദ്ധതികള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയെ പോലും സമീപിക്കാന്‍ മടി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ദാരിമി പ്രാര്‍ത്ഥന നടത്തി. ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്്ഘാടനം ചെയ്തു. 
 
മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ എലത്തൂര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹ്മൂദ്, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് കെ.എസ് അബ്ദുള്ള, ആക്ടിംഗ് സെക്രട്ടറി സിദ്ദിഖ് മണിയമ്പാറ, ട്രഷറര്‍ നാസര്‍ കൈതക്കാട്, മൊയ്തീന്‍ ആദൂര്‍, ഹാരിസ് എരിയാല്‍, ഇബ്രാഹിം പെര്‍ള, അഷ്‌റഫ് പടന്ന, കെ.എസ് മുഹമ്മദ്, എം.വി ബഷീര്‍, മജീദ് ചെമ്പരിക്ക, ഇഖ്ബാല്‍ അരിമല, അറബി കുഞ്ഞ്, നാസര്‍ ബന്തിയോട്, ഹാഷിം പെര്‍ള, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് ബായാര്‍, സെക്രട്ടറി ഷുക്കൂര്‍ മണിയപാറ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?