വഞ്ചിപ്പാട്ട് പ്രോത്സാഹനത്തിന് ആറന്മുളയില്‍ വേദിയൊരുങ്ങുന്നു
ആറന്മുള: (www.kvartha.com 09.08.2018) പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ദേവസ്വംബോര്‍ഡിന്റെയും വ്യവസായി മഠത്തില്‍ രഘുവിന്റെയും സഹകരണത്തോടെ വഞ്ചിപ്പാട്ട് സോപാനം എന്ന പേരില്‍ വഞ്ചിപ്പാട്ടിന്റെ പ്രോത്സാഹനത്തിന് വേദി ഒരുക്കും. ഇത് മൂന്നാം വര്‍ഷമാണ് വഞ്ചിപ്പാട്ട് സോപാനത്തിന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വേദി ഒരുങ്ങുന്നത്.
ഓരോ പള്ളിയോട കരകളില്‍ നിന്നുമുള്ള വഞ്ചിപ്പാട്ട് കലാകാരന്മാര്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കും. അതാത് പള്ളിയോട കരകളില്‍ നിന്നുള്ള വഞ്ചിപ്പാട്ട് കലാകാരന്മാരാണ് വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നത്.
വഞ്ചിപ്പാട്ട് സോപാനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 29, 30 തീയതികളില്‍ 25 വയസില്‍ താഴെ പ്രായമുള്ള പള്ളിയോട കരകളിലെ വഞ്ചിപ്പാട്ട് കലാകാരന്മാര്‍ക്കായി വഞ്ചിപ്പാട്ട് മത്സരവും നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായം തെളിയിക്കുന്ന രേഖകള്‍ ഓരോ ടീമിലുമുള്ള ഏഴു പേരും നല്‍കണം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രോത്സാഹനം നല്‍കുക എന്നതാണ് ഇത്തവണത്തെ വഞ്ചിപ്പാട്ട് സോപാനത്തിന്റെ ലക്ഷ്യമെന്ന് വഞ്ചിപ്പാട്ട് സോപാനം പരിപാടിയുടെ കണ്‍വീനര്‍ കെ പി സോമന്‍ പറഞ്ഞു.
ആറന്മുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ട് പ്രോത്സാഹിപ്പിക്കുന്നതിനായാണ് മത്സരം. ശംഖ്, ചക്ര, ഗദാധാരിയായ മഹാവിഷ്ണു രൂപവും പള്ളിയോടവും ആലേഖനം ചെയ്ത 51 പവന്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച എവര്‍ റോളിംഗ് ട്രോഫിയാണ് ഒന്നാം സമ്മാനം. കൂടാതെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും.
കെ പി സോമന്‍ ജനറല്‍ കണ്‍വീനറും എം അയ്യപ്പന്‍കുട്ടി, മുരളി ജി പിള്ള, എ പി അശോക് കുമാര്‍ എന്നിവര്‍ മേഖല കണ്‍വീനര്‍മാരുമായി വഞ്ചിപ്പാട്ട് സോപാനത്തിന്റെ പ്രവര്‍ത്തനത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vanchipattu special stage in Aranmula,Song, News, Trending, Local-News, Religion, Award, Winner, Kerala, Festival.
Powered by Info News For You

Comments
Post a Comment