ജില്ലയില്‍ കടലാക്രമണം രൂക്ഷം: നിരവധി കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു


കാസര്‍കോട് (www.evisionnews.co): ബേക്കല്‍ തൃക്കണ്ണാടും പള്ളിക്കരയിലും കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് 13 ഓളം കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ ആദ്യം തൃക്കണ്ണാട് ഫിഷറീസ് ഹൈസ്‌കൂളിലേക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാറ്റിപാര്‍പ്പിച്ചത്. എന്നാല്‍ രാത്രിയോടെ കടലാക്രമണത്തിന്റെ തീവ്രത കൂടിയതിനാല്‍ ഫിഷറീസ് സ്‌കൂളിനും സുരക്ഷാ പ്രശ്നം ഉള്ളതിനാല്‍ ഇവരെ രാത്രിയോടെ കോട്ടിക്കുളം ഗവ. യു.പി സ്‌കൂളിലേക്ക് മാറ്റി. എ.ഡി.എം എന്‍. ദേവീദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അപകട ഭീഷണിയുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?