കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : (www.kvartha.com 08.08.2018) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിച്ചതിനെ തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ഋഷികേശ് സേവനമനുഷ്ഠിച്ചിരുന്നു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസ് ലോ സെന്ററില്‍ നിന്ന് നിയമ ബിരുദം നേടിയ റോയ്, ഡെല്‍ഹി ബാര്‍ കൗണ്‍സിലിലൂടെ അഭിഭാഷകനായി. ഡെല്‍ഹിയിലും ഗുവാഹത്തിയിലും പ്രവര്‍ത്തിച്ച ശേഷം അരുണാചല്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷകനായി. 2006 ഓക്ടോബറില്‍ അഡിഷണല്‍ ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2008 ജൂലായില്‍ സ്ഥിരം ജഡ്ജിയായി.

Rishikesh Roy new Kerala high court chief justice, Thiruvananthapuram, News, High Court of Kerala, Justice, Governor, Chief Minister, Pinarayi vijayan, Politics, Kerala

ഗുവാഹത്തി ഹൈക്കോടതിയില്‍ നിന്ന് ഈ വര്‍ഷം മേയ് 28നാണ് അദ്ദേഹം കേരളാ ഹൈക്കോടതിയിലേക്ക് സ്ഥലം മാറി വന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rishikesh Roy new Kerala high court chief justice, Thiruvananthapuram, News, High Court of Kerala, Justice, Governor, Chief Minister, Pinarayi vijayan, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?