'നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ'; ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റും ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനവും
ദുബൈ: (www.kvartha.com 15.08.2018) ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റും ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനവും ഒരുക്കി യുഎഇ സിവില്‍ ഡിഫന്‍സ്. 'നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ' എന്ന പരിപാടിയുടെ ഭാഗമായാണ് ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ വിദേശികളായ ജീവനക്കാര്‍ക്ക് സൗജന്യ വിമാനയാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉമ്മുല്‍ ഖുവൈനിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള വിദേശികളായ ജീവനക്കാര്‍ക്കാണ് ഈ സൗകര്യം.
കൂടാതെ വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനം എന്നിവയും സൗജന്യ വിമാന ടിക്കറ്റ് കൂടാതെ സിവില്‍ ഡിഫന്‍സ് നല്‍കും. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും ഒത്തുചേരാനുമാണ് ഈ പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നത്.
Keywords: World, News, Dubai, Gulf, Celebration, UAE, Flight, Ticket, UAE expats get free tickets for Eid holiday

Powered by Info News For You

Comments
Post a Comment