ത്വാഇഫില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ത്വാഇഫ്: (www.kvartha.com 24.08.2018) ത്വാഇഫില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ത്വാഇഫിലെ അല്‍ഖുര്‍മയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ അമരമ്പലം തട്ടാരുപ്പറമ്പില്‍ വേണുഗോപാലാണ് (53) മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ ഓടിച്ച ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

അല്‍ഖുര്‍മയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഗരീബില്‍ പോയി വെള്ളം നിറച്ച് തിരിച്ച്  വരുമ്പോഴാണ് അപകടം. തലക്ക് ഗുരതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് വിവരം. 23 വര്‍ഷമായി അല്‍ഖുര്‍മ കോഴി ഫാമില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അല്‍ഖുര്‍മ കെഎംസിസിയുടെ നേതൃത്വത്തില്‍ നിയമ സഹായം ലഭ്യമാക്കുന്നുണ്ട്. ഭാര്യ: അനിത മോള്‍. മക്കള്‍: വിഷ്ണു ദാസ്, ജീഷ്ണു.

Gulf, Saudi Arabia, Obituary, Malappuram, Malayali dies in accident at Saudi Arabia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Saudi Arabia, Obituary, Malappuram, Malayali dies in accident at Saudi Arabia, Venugopal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?