മോമോ ചലഞ്ച്: ആശങ്ക വേണ്ടെന്ന് പോലീസ്
തിരുവനന്തപുരം: (www.kvartha.com 12.08.2018) ബ്ലു വെയില്‍ പോലെ തന്നെ സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്ന മോമോ ഗെയിം സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പോലീസ്. മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എന്നാല്‍ ഈ വിഷയം നിസാരമായി വിട്ട് കളയരുതുന്നെും കുട്ടികളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ സൈബര്‍ സെല്ലിലോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.
ബ്ലൂ വെയ്‌ലിനെക്കാള്‍ അപകടം വിതയ്ക്കുന്ന ഗെയിം ആണ് മോമൊ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ് മോമോ ചലഞ്ച് വെക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
Keywords: Kerala, Thiruvananthapuram, News, Police, Social Network, Kerala police on Momo challenge

Powered by Info News For You

Comments
Post a Comment