മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ എത്തിയ പണത്തിന്റെ വിശദവിവരങ്ങളറിയാം; തത്സമയം അറിയാന്‍ ഓണ്‍ലൈന്‍ സൗകര്യം
തിരുവനന്തപുരം: (www.kvartha.com 29.08.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ തത്സമയം അറിയാം. donation.cmdrf.kerala.gov.in മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റിലാണ് അക്കൗണ്ടിലേക്കെത്തുന്ന പണം തത്സമയം അറിയാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏതൊക്കെ ബാങ്കുകള്‍ വഴി ഏതൊക്കെ സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതിന്റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്.
3.81 കോടി രൂപയാണ് ബുധനാഴ്ച ഇതുവരെ ഇലക്ട്രോണിക് പെയ്‌മെന്റ് വഴി ലഭിച്ചത്. 723.63 കോടിയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്. ഇതില്‍ 141.08 കോടി രൂപ ഇലക്ട്രോണിക് പെയ്‌മെന്റ് വഴിയും 44.31 കോടി രൂപ യുപിഐ / ക്യൂ ആര്‍ / വിപിഎ സംവിധാനം വഴിയും ബാക്കി 538.24 കോടി രൂപ പണമായോ ചെക്കോ ആര്‍ ടി ജി എസ് ആയോ നേരിട്ട് ലഭിച്ചതുമാണ്. ബുധനാഴ്ച രാത്രി 8.20 മണിവരെയുള്ള കണക്ക് പ്രകാരമാണിത്. ഓഗസ്റ്റ് 14 മുതല്‍ ഇതുവരെ 129.49 കോടി രൂപ ഇലക്ട്രോണിക് പെയ്‌മെന്റ് വഴി അക്കൗണ്ടിലെത്തിയതായും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഓരോ മിനിട്ടിലും അക്കൗണ്ടിലേക്ക് എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ കണക്കുകളുടെ അപ്‌ഡേഷനും സൈറ്റില്‍ നല്‍കുന്നുണ്ട്. തികച്ചും സുധാര്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെത്തുന്ന പണത്തിന്റെ വിശദവിവരങ്ങള്‍ ഉടനടി ജനങ്ങളിലേക്കെത്തിക്കുന്നത് വിശ്വാസം നേടിയെടുക്കാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന കുപ്രചരണം തടയാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Flood, News, Chief Minister, Online, Online facilities available for get donation details of CMDRF, Kerala Flood Relief

Powered by Info News For You

Comments
Post a Comment