വയനാടിനെ ദുരിതക്കയത്തില്‍ നിന്നു കരകയറ്റാന്‍ രാപകലില്ലാതെ സേവനവുമായി സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും
കല്‍പ്പറ്റ: (www.kvartha.com 14.08.2018) പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ വയനാടിന്റെ എക്കാലത്തെയും വലിയ ദുരന്തമായ ഈ വര്‍ഷത്തെ പ്രകൃതി ക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരമയോടെ. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മത രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തകരും നൂറ് കണക്കിന് പൊതുജനങ്ങളും വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈകോര്‍ത്തു. വ്യോമസേന, ആര്‍മി, ദേശീയ ദുരന്ത നിവാരണ സേനാ, നാവിക സേന അടക്കം ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ സേനാ വിഭാഗങ്ങളും പൊതുജനങ്ങളും കൈകോര്‍ത്തുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളാണ് വയനാട്ടിലെങ്ങും കാണാന്‍ കഴിയുന്നത്.
സഹായങ്ങളുമായി ജില്ലക്ക് പുറത്ത് നിന്നും ധാരാളം പേര്‍ എത്തുന്നുണ്ട്.
ജില്ലാ ഭരണകൂടം മുഖേന മാത്രമെ സഹായങ്ങള്‍ നല്‍കാവൂ എന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മാത്രം മുപ്പതിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കലക്ട്രേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. ലോറിയിലും മറ്റുമായി ലോഡ് കണക്കിന് അരി ഉള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങളുമായി എത്തിയപ്പോള്‍ അവ മുഴുവന്‍ ഇറക്കിയതും അട്ടിവെച്ചതും ചെറു വാഹനങ്ങളിലേക്ക് കയറ്റിയതും കലക്ട്രേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്.
വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പോലും ചുമട് ജോലികളില്‍ വ്യാപൃതരായി. ചിലര്‍ അരി ചാക്ക് ചുമക്കുമ്പോള്‍ മറ്റ് ചിലര്‍ വെള്ളത്തിന്റെ ബാരലുകള്‍ ചുമലിലേറ്റുന്നു. വേറെ ചിലരാകട്ടെ ഗ്രാമങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും നല്‍കാനായി ഓരോ കിറ്റുകളാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. തമിഴ്നാട്ടില്‍ നിന്ന് പോലും തിങ്കളാഴ്ച സാധനങ്ങളുമായി സുമനസ്സുകളെത്തി. കലക്ട്രേറ്റില്‍ ശേഖരിക്കുന്നവ ക്യാമ്പുകളില്‍ എത്തിക്കാന്‍ സൗജന്യമായി വാഹനങ്ങള്‍ വിട്ടു നല്‍കിയവരുണ്ട്. മുഴുവന്‍ സമയവും സേവനത്തിനെത്തിയവരുണ്ട്.
റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. പ്രശംസനീയമായ തരത്തിലാണ് പൊതുജനങ്ങള്‍ ദുരിതത്തെ നേരിട്ടത്. വരും ദിവസങ്ങളിലും വയനാടിന് സഹായവുമായി എത്തുമെന്ന് ധാരാളം പേര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. അതിനാല്‍ ഇവര്‍ക്ക് ഇനിയും വിശ്രമമില്ലാത്ത രാപകലുകളാണ്.
Keywords: Wayanad, News, Kerala, Rain, Government-employees, Wayanad natural calamity; Govt employees and public very active

Powered by Info News For You

Comments
Post a Comment