സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനി ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം (www.evisionnews.co): പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം നല്‍കി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശമുളളത്. ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയംചികിത്സക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 35പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സതേടിയത്. എലിപ്പനി കാരണം ഈമാസം മൂന്നുപേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 319 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. പ്രളയത്തില്‍ അകപ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും മറ്റുളളവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദ്ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Powered by Info News For You

Comments
Post a Comment