കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി വോഡഫോണ്‍; ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മൊബൈല്‍ ഡാറ്റ

കൊച്ചി: (www.kasargodvartha.com 16.08.2018) കേരളം വന്‍ പ്രളയത്തെ നേരിടുന്ന സാഹചര്യത്തില്‍ വോഡഫോണ്‍ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30 രൂപയുടെ 'ടോക് ടൈം' ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്.
Kochi, Kerala, news, Business, Vodafone, Kerala Flood: Vodafone initiated several measures

*130*1# ഡയല്‍ ചെയ്‌തോ 144 എന്ന നമ്പറിലേക്ക് CREDIT എന്ന് എസ്.എം.എസ്. ചെയ്‌തോ ഈ ചോട്ടാ ക്രെഡിറ്റ് ആക്ടിവേറ്റു ചെയ്യാം. ഇതിനു പുറമെ കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കും 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയ്യതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, news, Business, Vodafone, Kerala Flood: Vodafone initiated several measures


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?