എ.ഡി.എമ്മിന്റെ പേരില്‍ വ്യാജ സന്ദേശം: യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co); സംസ്ഥാനമുടനീളം പ്രളയക്കെടുതിയില്‍ ജനംഭീതിയില്‍ കഴിയുമ്പോള്‍ എ.ഡി.എം എന്ന വ്യാജേന ശബ്ദസന്ദേശം നല്‍കിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ബാഡൂര്‍ സ്വദേശി ഉദയനാ (29)ണ് അറസ്റ്റിലായത്. കാസര്‍കോട്ട് അടുത്ത ഒരു മണിക്കൂറില്‍ ശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കാസര്‍കോട് എ.ഡി.എം മുന്നറിയിപ്പ് നല്‍കുന്നു എന്ന വ്യാജേന ശബ്ദ സന്ദേശമായിരുന്നു പ്രചരിപ്പിച്ചത്. കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുമ്പള എസ്.ഐ. ടി.വി അശോകന്‍ നടത്തിയ അന്വേഷണത്തിലാണ്് പ്രതി വലയിലായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?