വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് സഹോദരിയെയും ഭര്‍ത്താവിനെയും അടിച്ചു പരിക്കേല്‍പിച്ച ശേഷം പോലീസില്‍ കീഴടങ്ങി

മംഗളൂരു: (www.kasargodvartha.com 12.08.2018) വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് സഹോദരിയെയും ഭര്‍ത്താവിനെയും അടിച്ചു പരിക്കേല്‍പിച്ച ശേഷം പോലീസില്‍ കീഴടങ്ങി. കാപ്പിക്കാട്ടെ ജാനെറ്റ്, ഭര്‍ത്താവ് ജോസഫ് എന്നിവര്‍ക്കാണ് ഡെനിസിന്റെ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചെത്തിയ ഡെനിസ് ജാനെറ്റിനെയും ജോസഫിനെയും വടി കൊണ്ടടിച്ചു പരിക്കേല്‍പിച്ച ശേഷം പോലീസിലെത്തി വിവരം പറയുകയായിരുന്നു. പോലീസ് ഡെനിസിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.


Keywords: Mangalore, news, National, Attack, Assault, Crime, Top-Headlines,  Man brutally attacks sister and brother-in-law at Kapikad
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?