സി.പി.എം പത്രികകള്‍ തള്ളി: ചെങ്കള സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് എതിരില്ല
ചെര്‍ക്കള (www.evisionnews.co): ചെങ്കള സഹകരണ ബാങ്ക് ഭരണസമിതിയില്‍ വിലപേശല്‍ നടത്തി ഇടംപിടിക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രംപാളി. സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതാണ് തിരിച്ചടിയായത്. ഇതോടെ കെ.പി.സി.സി മുന്‍ അംഗവും ജില്ലാ ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ടുമായ ബാലകൃഷ്ണ വോര്‍ക്കുഡുലുവിന്റെയും മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കടവത്തിന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെടാനുള്ള സാഹചര്യമൊരുങ്ങി. ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് തിയതിയായ 18ന് നടത്തും.
ആധുനിക സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നാണ് ചെങ്കള. ഭരണ സമിതിയില്‍ സി.പി.എമ്മിന് നേരത്തെ ഒരംഗമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയില്‍ സി.പി.എമ്മിന് പ്രതിനിധ്യമുണ്ടായില്ല. രണ്ടായിരത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ അമ്പതോളം വോട്ടര്‍മാരാണ് സി.പി.എമ്മിനുള്ളത്. എന്നാവ്ഡ ഇത്തവണ കൂടുതല്‍പേരെ കൊണ്ട് പത്രിക നല്‍കിച്ച് വോട്ടെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കി വിലപേശാനുള്ള സി.പി.എം പ്രാദേശിക നേതാവിന്റെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റത്. ഒരു സീറ്റ് നല്‍കിയാല്‍ മറ്റുള്ളവരെ പിന്‍വലിപ്പിച്ച് മത്സരം ഒഴിവാക്കാമെന്ന് സി.പി.എം പ്രദേശിക നേതാവ് പറഞ്ഞതായും പുറത്തുവന്നിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാക്കളിലും ഇത് ഭിന്നതക്കിടയാക്കിയിട്ടുണ്ട്.വിവിധ കാണങ്ങളാലാണ് സി.പി.എം.നല്‍കിയിരുന്ന പത്രികകള്‍ തള്ളിയത്. വനിതയുള്‍പ്പെടെ മൂന്നുപേരാണ് സി.പി.എം പ്രദേശിക നേതാവിന്റെ നേതൃത്വത്തില്‍ പത്രിക നല്‍കിയത്. എം. പത്മാവതി, കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് എന്നിവരാണ് പത്രിക നല്‍കിയത്. അഹമ്മദ് കബീര്‍, ബി.കെ കുട്ടി, കെ. ജയപ്രകാശ്, ബി. അബ്ദുല്‍ മുത്തലീബ്, പി. മാധവി, ആസ്മ, കെ. മഞ്ജുളകുമാരി എന്നിവരാണ് യു.ഡി.എഫ് പാനലില്‍ പത്രിക നല്‍കിയമറ്റുള്ളവര്‍.
Powered by Info News For You

Comments
Post a Comment