കേരള കേന്ദ്ര സര്‍വകശാലയില്‍ നിന്നും പുറത്താക്കിയ ദലിത് വിദ്യാര്‍ത്ഥിക്ക് ഹൈദരബാദില്‍ പ്രവേശനം

 Image result for central university of kerala kasaragod
 
കാഞ്ഞങ്ങാട് (www.evisionnews.co): പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയ ദലിത് വിദ്യാര്‍ത്ഥിക്ക് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ പി.എച്ച്.ഡി.ക്ക് അഡ്മിഷന്‍ ലഭിച്ച് സര്‍വകലാശാലയില്‍ ചേര്‍ന്ന മലപ്പുറം മഞ്ചേരി സ്വദേശി കെ. അജിത് എന്ന വിദ്യാര്‍ത്ഥിയെയാണ് മാസങ്ങള്‍ക്ക് മുമ്പ് സര്‍വകലാശാല പുറത്താക്കിയത്. നിലവിലുണ്ടായിരുന്ന നോട്ടിഫിക്കേഷന്‍ അഡ്മിഷന്‍ കൊടുത്തശേഷം സര്‍വകലാശാല അധികൃതര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈഗവേഷണ വിദ്യാര്‍ത്ഥിക്ക് പഠനം നിര്‍ത്തേണ്ടിവന്നത്. 2017ഡിസംബര്‍ ആറിലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് അജിത്തിന് പ്രവേശനം ലഭിച്ചത്. 
 
സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയുടെ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിച്ചത്. നോട്ടിഫിക്കേഷന്‍ പ്രകാരം എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 50ശതമാനം മാര്‍ക്കും എസ്.സി/എസ്.ടി വിഭാഗത്തിന് സയന്‍സിന് 30ശതമാനം മാര്‍ക്കും സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്ക് 35 ശതമാനം മാര്‍ക്കുമാണ് വേണ്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 35 ശതമാനം മാര്‍ക്ക് നേടിയ അജിത്തിന് പ്രവേശനം ലഭിച്ചത്. ഈവര്‍ഷം ഫെബ്രുവരി ഒന്നിന് പ്രവേശനം നേടിയ അജിത്തിനെ മാര്‍ച്ച് മാസത്തിലാണ് പുറത്താക്കുന്നത്. പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം എസ്.സി/എസ്.ടി വിഭാഗത്തിനും അഡ്മിഷന്‍ 50ശതമാനം വേണമായിരുന്നു.
 
സര്‍വകലാശാലയുടെ നടപടിക്കെതിരെ അജിത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഞ്ചുമാസമായിട്ടും വിധിവന്നില്ല. കേസ് അനിശ്ചിതമായി നീളുന്നതിനാല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതി അജിത്ത് പ്രവേശനം നേടുകയായിരുന്നു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അഞ്ചു സംവരണ സീറ്റുകളുണ്ടെങ്കിലും ഇതില്‍ നാലും ഒഴിഞ്ഞുകിടക്കുകയാണ്. സര്‍വകലാശാലയിലെ 20ഡിപാര്‍ട്ട്മെന്റുകളിലായി 60 സംവരണ സീറ്റുകളുണ്ടെങ്കിലും എട്ടുപേര്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴും നിലവില്‍ പ്രവേശനം നേടിയവരെപ്പോലും ഒഴിവാക്കുന്ന കേന്ദ്രസര്‍വകലാശാല അധികൃതരുടെ നടപടി ഇതിനകം വിവാദമായിട്ടുണ്ട്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?