പുന്നമടയില്‍ ട്രയല്‍ തുടങ്ങി: ഓളപ്പരപ്പിലെ കരിവീരന്റെ കുതിപ്പിനായി
ആലപ്പുഴ:(www.kvartha.com 05/08/2018) ദുരിതമേഖലയില്‍ വെള്ളമിറങ്ങി തുടങ്ങിയതോടെ പുന്നമടയില്‍ വള്ളംകളിക്കുള്ള ട്രയല്‍ തുടങ്ങി. ആയിരങ്ങളാണ് ക്ലബുകളുടെ തുഴച്ചില്‍ കാണാനായി പുന്നമടയില്‍ വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്നത്. കരകളില്‍ നിന്ന് ഇവരെ പ്രോല്‍സാഹിപ്പിക്കാനായി ചെറുവള്ളങ്ങളില്‍ എത്തുന്നവരും നിരവധിയാണ്. സ്റ്റാര്‍ട്ടിങ് പോയിന്റു മുതല്‍ ഫിനിഷിങ് പോയിന്റ് വരെ പരിശീലന തുഴച്ചില്‍ കാണാനെത്തുന്നവര്‍ക്കൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്കും കൂടിയിട്ടുണ്ട്.
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല
ഇക്കുറി സുരക്ഷ ക്രമീകരണത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നാണ് എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ നിലപാട്. ഇതനുസരിച്ച് 2,000 പൊലീസുദ്യോഗസ്ഥരെയാണ് വള്ളംകളിക്കായി നിയോഗിക്കുന്നത്. ഇപ്പോള്‍ തന്നെ പവലിയനുകളിലും മറ്റും പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 15 സംഘങ്ങളായാകും സേനയുടെ പ്രവര്‍ത്തനം. ഓരോ പവലിയനിലെ പ്രവേശനകവാടത്തിലും പാസ് പരിശോധിച്ച് ആളെ കയറ്റാന്‍ റവന്യു ഉദ്യോഗസ്ഥരെ സഹായിക്കാനും പോലീസുണ്ടാകുമെന്ന് ഡി.വൈ.എസ്.പി പി വി ബേബി പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ കര്‍ശന സുരക്ഷയാണ് ഇത്തവണത്തെ പ്രധാനലക്ഷ്യം.
പവലിയന്‍ ഏഴിന് പൂര്‍ത്തിയാകും
വള്ളംകളി കാണുന്നവര്‍ക്കായി തയ്യാറാക്കുന്ന പവലിയന്റെ നിര്‍മാണം ഈമാസം ഏഴോടെ തീര്‍ക്കും. രാത്രിയും പകലും ഇതിന്റെ നിര്‍മാണം നടന്നുവരികയാണ്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ രാത്രികാലങ്ങളിലും ഇവിടെ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പണിതീര്‍ന്ന സ്ഥലങ്ങളില്‍ പുരവഞ്ചികള്‍ ഇടിച്ച് നാശനഷ്ടമുണ്ടായത് ഗൗരവത്തോടെയാണ് സൊസൈറ്റി കാണുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ പുരവഞ്ചികള്‍ ജെട്ടിയില്‍ അടുപ്പിക്കുന്നതിന് പ്രത്യേകാനുമതി വാങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളത്തിലെ സുരക്ഷയ്ക്ക് സ്‌കൂബ സംഘം
വെള്ളത്തില്‍ സുരക്ഷയൊരുക്കാന്‍ അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ സംഘമുണ്ടാകും. അഞ്ചു സംഘങ്ങളായാകും ഇവരെ നിയോഗിക്കുക. ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ 10 ലൈഫ് ഗാര്‍ഡുകളും സേവനസന്നദ്ധരായുണ്ടാകും. മത്സരം നടക്കുന്ന ട്രാക്കിലും പുറത്തും ഇവരുടെ സേവനമുണ്ടാകും.
സര്‍വസജ്ജമായി ചികിത്സാസംഘം
ഐസിയു ആംബുലന്‍സ് ഉള്‍പ്പടെയുള്ള സര്‍വസന്നാഹങ്ങളുമുള്ള ചികിത്സ സംഘവും തയ്യാറായിട്ടുണ്ട്. സ്റ്റാര്‍ട്ടിങ് പോയിന്റ്, ഫിനിഷിങ് പോയിന്റ് എന്നിവടങ്ങളിലും കായലിലും കരയിലും ചികിത്സ സംഘത്തിന്റെ സേവനം കിട്ടും. രക്ഷാസേനയും ജല ആംബുലന്‍സും സംഘത്തോടൊപ്പമുണ്ടാകും.
ഗതാഗതത്തിന് കൂടുതല്‍ സേവനം

വള്ളംകളി ദിവസം ജില്ല ആസ്ഥാനത്തു നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ബസ് സര്‍വീസ് നടത്തും. ചങ്ങനാശേരി, ചേര്‍ത്തല, വൈക്കം, കോട്ടയം, അമ്പലപ്പുഴ, ഹരിപ്പാട്, കായങ്കുളം ഭാഗങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ് നടത്തുക. ഉച്ചയ്ക്കുശേഷം വരുന്ന ലോക്കല്‍ സര്‍വീസുകള്‍ ഇതിനായി ക്രമീകരിക്കും. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അഞ്ചുബോട്ടുകള്‍ കൂടുതലായി സര്‍വീസ് നടത്തും. ഇത്തവണ പോലീസ്, റവന്യു അധികൃതരുടെ അകമ്പടിയോടെയായിരിക്കും ജലയാനങ്ങളുടെ സേവനം. വകുപ്പിന്റെ പക്കലുള്ള നാല് ജല ആംബുലന്‍സുകളും സേവനത്തിനിലുണ്ടാകും. ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും.
വളണ്ടിയര്‍മാരുടെ പരിശീലനം തുടങ്ങി
വളണ്ടിയര്‍മാരുടെ പരിശീലനം തുടങ്ങി
വള്ളംകളി നടത്തിപ്പില്‍ പ്രൊഫഷണലിസം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചുനിറങ്ങളിലുള്ള വളണ്ടിയര്‍മാരെയാണ് ഇക്കുറി നിയോഗിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. വിവിധ കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്., എന്‍.സി.സി. പ്രവര്‍ത്തകരാണ് സന്നദ്ധസേവകരായി രംഗത്തുണ്ടാകുക. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നതിനും മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തിനും ഹരിതചട്ടം പാലിക്കുന്നതിനുമായുള്ള വിവിധ സേനകളാണ് സേവനത്തിലുണ്ടാകുക.
ഇവര്‍ക്കുള്ള വിവിധ നിറങ്ങളിലുള്ള ബനിയനുകളും വിതരണം ചെയ്തിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇവരുടെ ഡ്രസ് റിഹേഴ്‌സലും ആസൂത്രണം ചെയ്യുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് വള്ളംകളി നടത്തിപ്പില്‍ കാണികള്‍ക്കായി ഇത്രയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളി: പയസ്‌ടെന്‍ത് ചുണ്ടനെ സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍ നയിക്കും
ചങ്ങനാശ്ശേരി: ആര്‍പ്പുവിളികളുടെ നടുവില്‍ ഓളപരപ്പില്‍ വേഗതയുടെ പുതുവേഗം തീര്‍ക്കാന്‍ കൈനകരിയുടെ ചുണക്കുട്ടന്മാരെ സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍ നയിക്കും. ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ ഓളങ്ങളെ കീറിമുറിച്ച് സെന്റ് പയസ്‌ടെന്‍ത് ചുണ്ടനില്‍ നെഹ്രുട്രോഫി നേടുവാനുളള കഠിന പരിശ്രമത്തിലാണ് കൈനകരി എസ് എച്ച് ബോട്ട് ക്ലബ്ബ്. സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍ ക്യാപ്റ്റനായുള്ള ഈ ചുണ്ടനില്‍ 87 തുഴച്ചില്‍ക്കാരും അഞ്ച് അമരക്കാരും പതിനൊന്ന് താളക്കാരുമുണ്ട്. കഴിഞ്ഞ 36 ദിവസങ്ങളായി കുട്ടനാട്ടിലെ ഓളപ്പരപ്പുകള്‍ ഇവര്‍ക്ക് പരിശീലനട്രാക്കുകളാണ്.
നാലുവര്‍ഷമായി നെഹ്രുട്രോഫി വള്ളംകളിയില്‍ കൈനകരി എസ് എച്ച് ബോട്ട് ക്ലബ്ബ് സജീവ സാന്നിധ്യമാണ്. ഇത്തവണ നെഹ്രുട്രോഫി നേടിയെടുക്കുമെന്ന വാശിയിലാണ് ഇവര്‍ പരിശീലനതുഴച്ചില്‍ നടത്തുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലും നെഹ്രുട്രോഫി വള്ളംകളി നടത്തുമെന്ന അധികൃതരുടെ തീരുമാനത്തെ ഇവര്‍ നെഞ്ചേറ്റുകയായിരുന്നു.ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുമായി പുന്നമടക്കായലില്‍ പുതിയ ജലവേഗം കുറിക്കാനുള്ള ഇവരുടെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു.
ചിട്ടയായ പരിശീലനമാണ് തുഴച്ചില്‍കാര്‍ക്ക് നല്‍കുന്നത്. മാനസിക തയ്യാറെുപ്പിന് മോട്ടിവേഷന്‍ ക്ലാസ്സുകളും നല്‍കുന്നുണ്ട്,ശാരീരികക്ഷമതയ്ക്കായി പ്രത്യേക ഭക്ഷണരീതിയാണ് തുഴച്ചില്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമ്പത്തിമൂന്നേകാല്‍ നീളമുള്ള സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍വള്ളം നീറ്റിലിറക്കിയിട്ട് നാലുവര്‍ഷമായി. കഴിഞ്ഞവര്‍ഷം കൊല്ലത്ത് നടന്ന പ്രസിഡന്‍ഷ്യല്‍ ട്രോഫിയില്‍ ഈ ചുണ്ടന്‍ വിജയം നേടിയിരുന്നു.
ഫാ: മാര്‍ട്ടിന്‍ കുരിശിങ്കല്‍ ആണ് ബോട്ട്ക്ലബ്ബ് രക്ഷാധികാരി. ജോസ് കൊച്ചുകളപ്പുരയ്ക്കല്‍ പ്രസിഡന്റായും, ദിലീപ് അറുപതില്‍ചിറ സെക്രട്ടറിയായും ജോബീന്‍ ആഞ്ഞിലിശ്ശേരി കോ-ഓര്‍ഡിനേറ്ററായും ജോസ്സി പവ്വത്തില്‍ ലീഡിംഗ് ക്യാപ്റ്റനായും പ്രവര്‍ത്തിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Onam, News, Alappuzha, Kerala, Celebration, Boat race practice begins in Punnamada

Powered by Info News For You

Comments
Post a Comment