എല്ലാം നഷ്ടമായ ഗ്രാമമായി പാണ്ടനാട്

മാന്നാര്‍: (www.kvartha.com 24.08.2018) പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതിലൂടെ പാണ്ടനാട് ഗ്രാമത്തിനുണ്ടാക്കിയത് കൊടിയ ദുരന്തമാണ്. വിവരണാതീതമായ കാഴ്ചകള്‍ ആരുടെയും മനസ്സലയിക്കുന്നതാണ്. സ്വാതന്ത്ര്യദിനത്തില്‍ സര്‍വസ്വവും ഉപേക്ഷിച്ച് വീടുവീട്ടിറങ്ങിയവര്‍ക്ക് ഇനിയും ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നും മടങ്ങിപ്പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഭൂമി നഷ്ടപ്പെട്ടവര്‍, വീടില്ലാതായവര്‍, സുരക്ഷിതമായി അവരവരുടെ ലാവണങ്ങളിലേക്കു കയറുവാന്‍ കഴിയാത്തവര്‍ അങ്ങനെ പോകുന്നു. നഷ്ടത്തിന്റേതായ ഒരു കണക്കെടുപ്പിനു ആരുടെയും മനസ്സ് പാകമായിട്ടില്ല.

എങ്ങനെയെങ്കിലും വീടുകളിലും, സ്ഥാപനങ്ങളിലും ഒന്നു കയറുവാന്‍ പറ്റിയെങ്കില്‍ എന്ന ചിന്തയാണ് ഏവരെയും മഥിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരം മാത്രമാണ് ബാക്കിപത്രം. രേഖകള്‍ കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി ഒന്നും ബാക്കി വെച്ചിട്ടില്ല. പാണ്ടനാട്ടിലെ ഏക ഇന്ധനവില്‍പ്പന കേന്ദ്രം ഫെഡറല്‍ ബാങ്ക്, കൃഷിഭവന്‍, മാവേലി സ്റ്റോര്‍, സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയൊന്നും തന്നെ പ്രവര്‍ത്തനസജ്ജമല്ല. പ്രധാന റോഡില്‍ ഇപ്പോഴും ചെറിയ തോതിലുള്ള വെള്ളക്കെട്ടുകളുണ്ട്.

യാത്രാമാര്‍ക്ഷത്തേക്കാള്‍ താഴ്ന്ന പുരയിടങ്ങളും വീടുകളുമാണുള്ളത്. ഇവിടെ നിന്നും ഇപ്പോഴും ജലമൊഴിഞ്ഞിട്ടില്ല. 13 അംഗ പഞ്ചായത്ത് സമിതിയിലെ ഒരു അംഗമൊഴികെയുള്ളവരുടെ വീടുകളില്‍ വെള്ളം കയറി പുറത്തിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനാല്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല സെക്രട്ടറിയായ വനിതക്ക് ഏറ്റെടുക്കേണ്ടി വന്നു. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി ശുചീകരിച്ചെങ്കിലും ചെളി പരിപൂര്‍ണമായി നീക്കുവാനായിട്ടില്ല. വൈദ്യുതി ബന്ധങ്ങള്‍ പുന:സ്ഥാപിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വളരെയധികം പശപശപ്പുള്ള ചെളി കട്ടിപിടിച്ചു കിടക്കുന്നു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ ഉള്‍പ്പടെ തേക്കടിയില്‍ നിന്നുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ 55 അംഗ സംഘം ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഡി.എഫ്.ഒ.ജി ഷാ എസ് പാറത്താഴമാണ് നേതൃത്വം നല്‍കുന്നത്. യാത്രാബസുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. ചെളി ഉണങ്ങി കടക്കുന്നതിനാല്‍ പൊടിപടലത്തിന്റെ ശല്യം രൂക്ഷമാണ്. ശുദ്ധജലത്തിന്റെ പ്രശ്നമാണ് പ്രധാനം. കിണറുകളില്‍ മലിനജലം നിറഞ്ഞു. ഇപ്പോള്‍ ആളുകള്‍ താമസമില്ലാത്തതാണ് കാരണം. പമ്പാനദി ഗ്രാമത്തെ രണ്ടായി വിഭജിക്കുന്ന പാണ്ടനാട്ടില്‍ ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകള്‍ അക്കരെയാണ്. തനതു ഫണ്ട് വരുമാനം തീരെയില്ലാത്ത ഗ്രാമത്തിന്റെ പുനരുജ്ജീവനത്തിനു സര്‍ക്കാര്‍ പൂര്‍ണമായി സഹായിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ.

മരങ്ങള്‍, മതിലുകള്‍ എന്നിവ നിലംപതിച്ചു. കാര്‍ഷിക മൃഗസംരക്ഷണ മേഖലകള്‍ ഇല്ലാണ്ടായി. മരണപ്പെട്ട കന്നുകാലികള്‍ ആട്, കോഴി ഉള്‍പ്പടെയുള്ളവയെ ഇനിയും മറവുചെയ്യുവാന്‍ സാധിച്ചിട്ടില്ല .ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നും ഇനിയും വീട്ടു പോകുവാനുള്ള സാഹചര്യങ്ങള്‍ സംജാതമായിട്ടില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Rain, Pampa, River, Flood: Pandanad lost anything. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?