കുമ്പള ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു: വന്‍ ദുരന്തം ഒഴിവായി
കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വാഹനങ്ങള്‍ ആരിക്കാടി വഴി തിരിച്ചുവിട്ടു. മംഗളൂരു ഭാഗത്തു നിന്നും ഗ്യാസ് നിറച്ചുവരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
Powered by Info News For You

Comments
Post a Comment