പ്രളയക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ അദാലത്ത് തുടങ്ങി

പാലക്കാട്: (www.kvartha.com 13.08.2018) പ്രളയക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ പാലക്കാട്ട് അദാലത്ത് തുടങ്ങി. വില്ലേജ് ഓഫീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. ചൊവ്വാഴ്ചയും അദാലത്ത് തുടരും.

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണ് കനാല്‍ അടഞ്ഞതിനെ തുടര്‍ന്ന് ഐശ്വര്യ കോളനിയിലെ വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം മിലിറ്ററി എഞ്ചിനീയറിംഗ് വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാമിന്റ ഷട്ടറുകള്‍ 30 ല്‍ നിന്ന് 39 സെമീറ്ററായി ഉയര്‍ത്തി. മുക്കൈ പുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Keywords: Kerala, palakkad, News, Rain, Trending, Disaster: Adalath begins for duplicate documents 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?