ആള്‍ക്കൂട്ട അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി; ഭേദഗതികള്‍ക്കായി കാത്തുനില്‍ക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: (www.kvartha.com 10.08.2018) ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഒരുകാരണാവശാലും അനുവദിക്കില്ലെന്ന് സുപ്രീം കോടതി. രൂക്ഷമായാണ് ആള്‍ക്കൂട്ട മര്‍ദനങ്ങളെ കോടതി വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കന്‍വാരിയകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. പൊതുമുതല്‍ നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഭേദഗതികള്‍ക്കായി കാത്തു നില്‍ക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. വിവിധ മതസാമുദായിക സംഘടനകള്‍ സ്വതന്ത്രമായി ആള്‍ക്കൂട്ട അക്രമം നടത്തുകയാണെന്നും, ഇത് തടയാന്‍ സുപ്രീം കോടതി ജില്ലാ പോലീസ് മോധാവികളെ ചുമതലപ്പെടുത്തണമെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.



അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വന്തം വീടുതന്നെ തകര്‍ത്ത് ഹീറോ ആകാമെന്നും, എന്നാല്‍ പൊതുമുതലിന്റെ കാര്യത്തില്‍ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നപ്പോള്‍ രജപുത്ര സംഘടനകള്‍ അടിച്ചു തകര്‍ത്ത കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC directs police to take strict action against hooligan kanwariyas, India, National, News, New Delhi, Supreme Court of India, attack, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?