ക്ഷേത്ര ശാന്തിയേയും, കഴകം ജീവനക്കാരനെയും ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മര്‍ദിച്ചതായി പരാതി
ഹരിപ്പാട്: (www.kvartha.com 09.08.2018) ക്ഷേത്ര ശാന്തിയേയും, കഴകം ജീവനക്കാരനെയും ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ ക്ഷേത്രം ശാന്തി മനോജ്, കഴകം നാരായണന്‍ നായര്‍, സംരക്ഷണ സമിതി സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ ചികിത്സ തേടി.
പള്ളിപ്പാട് വഴുതാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഹരിപ്പാട് പോലീസ് ശാന്തിയുടെയും കഴകത്തിന്റെയും മൊഴി രേഖപ്പെടുത്തി കേസെടുത്തു.
സംഭവത്തെപറ്റി പോലീസ് പറയുന്നത്;
രാവിലെ ക്ഷേത്രത്തിലെത്തിയ കൃഷ്ണകുമാര്‍ തിടപ്പള്ളിയില്‍ ഇരുന്ന ശാന്തിയെ ചോദ്യം ചെയ്തു. വിശ്രമിക്കാന്‍ ഇത് ബെഡ് റൂം ആണോ എന്ന് ചോദിച്ചു. തുടര്‍ന്ന് തിടപ്പള്ളിയ്ക്കുള്ളില്‍ കയറി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പുറത്തു നിന്നുള്ളവര്‍ തിടപ്പള്ളിയില്‍ കയറാന്‍ പാടില്ലെന്നും തെറ്റാണെന്നും പറഞ്ഞ് കഴകം നാരായണന്‍ നായര്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി.
പരസ്പരം തല്ലു കൂടി ആയതോടെ ശാന്തി മനോജ് തടസം പിടിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ മനോജിനെയും കൃഷ്ണകുമാര്‍ മര്‍ദിച്ചു. മനോജും, നാരായണന്‍ നായരും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റ് രണ്ടുപേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ദേവസ്വം വിജിലന്‍സ് വിഭാഗം സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളുടെയും ആശുപത്രിയിലെത്തി മനോജ്, നാരായണന്‍ നായര്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Temple priest and employ attacked, Police, Complaint, Case, Probe, Injured, Treatment, Hospital, Temple, Religion, Kerala, News, Local-News.

Powered by Info News For You

Comments
Post a Comment