പത്തനംതിട്ടയില്‍ കുടുങ്ങിക്കിടക്കുന്നവരെ വ്യോമമാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നു; ഹെലികോപ്റ്ററില്‍ തലസ്ഥാനത്ത് എത്തുന്നത് നിരവധി പേര്‍

പത്തനംതിട്ട: (www.kvartha.com 16.08.2018) പ്രളയക്കെടുതിയും വെള്ളപ്പൊക്കവും മൂലം കുടുങ്ങിക്കിടക്കുന്ന പത്തനംതിട്ടയില്‍ നിന്ന് കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാര്‍ഗം എത്തിക്കുന്നു. ശംഖുമുഖം ടെക്‌നിക്കല്‍ ഏരിയയിലും വര്‍ക്കലയിലുമാണ് ഹെലികോപ്റ്ററില്‍ ആളുകളെ എത്തിക്കുന്നത്. മുഴുവന്‍
ആളുകളെയും താമസിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു.

രാവിലെ ശംഖുമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ച 20 പേരെ ചാല ബോയ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണു താമസിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തല്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ആറന്മുളയില്‍നിന്നു രണ്ടു കുടുംബങ്ങളെയും ഹോട്ടലില്‍ കുടുങ്ങിയ ആളുകളെയും സൈന്യം രക്ഷപ്പെടുത്തി വര്‍ക്കലയില്‍ എത്തിച്ചു. വര്‍ക്കല കണ്‍വന്‍ഷന്‍ സെന്ററിലാണ് ഇവര്‍ക്കു താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.

റാന്നി ഫാദേഴ്‌സ് ഹൗസ് സെമിനാരിയിലെ ടി ആര്‍ പ്രിന്‍സ് മോന്‍, കൊട്ടാരക്കര കുളക്കട പ്ലാംതോട്ടം വീട്ടില്‍ ഹാപ്പി ടോമി, അഭിഷേക് ജോണ്‍, കാട്ടാക്കട സ്വദേശി രാഹുല്‍ രാജു, ചന്ദ്രകാന്ത്, ബംഗളൂരു സ്വദേശി ഡി സാമുവേല്‍, ഒഡിഷ സ്വദേശികളായ സുശാന്ത് ഷെട്ടി, ബിജയ് ഗുപ്ത, മങ്കടു ജാനി, ബാദു ജമാല്‍, പ്രഥാന്‍ തിമിലി, അമന്‍ഷ, ശശിഗദ്ദ, അര്‍ജുന്‍ സേത്തി, കൃഷ്ണ ഘില, അജിത് താദില്‍, ബലുവും മാഖി, ആന്‍ഡ്രിയ വയക്, എരുമേലി സ്വദേശി അനില്‍ രാജേഷ്, മല്ലപ്പള്ളി സ്വദേശി സുബിന്‍ എം സ്റ്റാന്‍ലി എന്നിവരാണു ചാല ബോയ്‌സ് സ്‌കൂളിലെ ക്യാംപില്‍ കഴിയുന്നത്.

ചിറയിന്‍കീഴ് സ്വദേശി അതുല്‍ വിനോദ്, മലപ്പുറം സ്വദേശി നന്ദഗോപാല്‍, കണ്ണൂര്‍ സ്വദേശി സനല്‍ കുമാര്‍, വയനാട് സ്വദേശി മനു പി ജോണ്‍, ഇടുക്കി സ്വദേശി രാഹുല്‍ പി രാജ്, മാരാമണ്‍ സ്വദേശികളായ മാമന്‍ ചാക്കോ, റോഷിന്‍ ഡാനിയേല്‍ മാമന്‍, റോബിന്‍ ഡാനിയേല്‍, ഇടയാറന്മുള സ്വദേശികളായ അഡ്വ. സാഞ്ചി മാത്യു, സൂസന്‍ മാത്യു, സോഫിയ, എയ്ദന്‍, സാറ, സുജ മാത്യു, റെയ്മ, വിവിന്‍ എന്നിവരാണ് വര്‍ക്കല കണ്‍വന്‍ഷന്‍ സെന്ററിലുള്ളത്.

Pathanamthitta, Kerala, Flood, Rain, News, Kerala flood updates: people rescuing from Pathanamthitta to TVM


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, Flood, Rain, News, Kerala flood updates: people rescuing from Pathanamthitta to TVM   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?