വയനാട്ടെ ആദിവാസി ഊരുകളില്‍ ആവശ്യ വസ്തുക്കളെത്തുന്നു; ആദിവാസി ഊരുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആശങ്കപ്പെടുന്നവര്‍ സ്ഥലം കൃത്യമായി പറഞ്ഞാല്‍ രണ്ടുമണിക്കൂറിനകം സഹായമെത്തിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍

കല്പ്പറ്റ: (www.kvartha.com 19/08/2018) വയനാട്ടെ ആദിവാസി ഊരുകളിലേക്ക് സഹായമെത്തുന്നുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകരുടെ അറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, സ്വയം സമര്‍പ്പിതരായ വ്യക്തികള്‍ എന്നിവര്‍ വളരെ കൃത്യവും ആസൂത്രിതവുമായി ആദിവാസി ഊരുകള്‍, കര്‍ഷകത്തൊഴിലാളി, പ്ലാന്റേഷന്‍ തൊഴിലാളി പാടികള്‍ എന്നിവ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വയനാട്ടെ ആദിവാസികളെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് നിരവധിപോസ്റ്റുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സഹായമെത്താത്ത ഊരുകളുണ്ടെങ്കില്‍ സ്ഥലം കൃത്യമായി പറഞ്ഞ് പോസ്റ്റിടമെന്നും രണ്ടുമണിക്കൂറിനകം അവര്‍ക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കാനാവുമെന്നും സന്നദ്പ്രവര്‍ത്തകര്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Wayanad, News, Trending, Kalpetta, Adivasi Habitations, Social Media, Rescue, Help, Flood, Land Slide, Sufficient helps are provided in adivasi habitations in wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?