പരീക്ഷ കേന്ദ്രങ്ങള്‍ പലതും വെള്ളത്തിനടിയില്‍; എല്‍എല്‍ബി, നഴ്‌സിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: (www.kvartha.com 16/08/2018) സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ത്രിവത്സര എല്‍എല്‍ബി, എം എസ് സി നഴ്‌സിംഗ് കോഴ്‌സ് എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷ കേന്ദ്രങ്ങള്‍ പലതും വെള്ളത്തിനടിയിലായതോടെയാണ് പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചത്. മാറ്റിവെച്ച വിവരം വ്യാഴാഴ്ച പ്രവേശന പരീക്ഷ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
2018 ഓഗസ്റ്റ് 19 (ഞായറാഴ്ച) നടത്താനിരുന്ന ത്രിവത്സര എല്‍എല്‍ബി, എം എസ് സി നഴ്‌സിംഗ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ 2018 സെപ്റ്റംബര്‍ എട്ട് (ശനിയാഴ്ച) യിലേയ്ക്കാണ് മാറ്റിയത്. പരീക്ഷാ സമയത്തിന് മാറ്റമുണ്ടാകില്ല. ത്രിവത്സര എല്‍എല്‍ബി പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റം ഉളളതിനാല്‍ 01.09.2018 മുതല്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന പുതുക്കിയ അഡ്മിറ്റ് കാര്‍ഡുമായാണ് ത്രിവത്സര എല്‍എല്‍ബി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടത്.
എം എസ് സി നഴ്‌സിംഗ് കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ലാത്തതിനാല്‍ പ്രവേശന www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുളള അഡ്മിറ്റ് കാര്‍ഡ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
Keywords: Kerala, Thiruvananthapuram, News, Examination, Nurse, Flood, Rain, Education, Kozhikode, Thrissur, Ernakulam, Thiruvananthapuram, Three year LLB and Msc nursing entrence examination postponed by CEE
< !- START disable copy paste -->2018 ഓഗസ്റ്റ് 19 (ഞായറാഴ്ച) നടത്താനിരുന്ന ത്രിവത്സര എല്‍എല്‍ബി, എം എസ് സി നഴ്‌സിംഗ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ 2018 സെപ്റ്റംബര്‍ എട്ട് (ശനിയാഴ്ച) യിലേയ്ക്കാണ് മാറ്റിയത്. പരീക്ഷാ സമയത്തിന് മാറ്റമുണ്ടാകില്ല. ത്രിവത്സര എല്‍എല്‍ബി പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റം ഉളളതിനാല്‍ 01.09.2018 മുതല്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന പുതുക്കിയ അഡ്മിറ്റ് കാര്‍ഡുമായാണ് ത്രിവത്സര എല്‍എല്‍ബി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടത്.
എം എസ് സി നഴ്‌സിംഗ് കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ലാത്തതിനാല്‍ പ്രവേശന www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുളള അഡ്മിറ്റ് കാര്‍ഡ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
Keywords: Kerala, Thiruvananthapuram, News, Examination, Nurse, Flood, Rain, Education, Kozhikode, Thrissur, Ernakulam, Thiruvananthapuram, Three year LLB and Msc nursing entrence examination postponed by CEE
Powered by Info News For You
Comments
Post a Comment