ഓണം ഓര്‍മ്മിപ്പിക്കുന്നത്!

എ.ബെണ്ടിച്ചാല്‍

(www.kvartha.com 19/08/2018) 
ഓണം ആയാലും, മറ്റേത് ആഘോഷം ആയാലും അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു ആഘോഷം തന്നെ ആയിരുന്നു. കാരണം അന്നത്തെ ദാരിദ്ര്യം തന്നെ. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുതുവസ്തത്രം ധരിക്കണമെങ്കില്‍, വയര്‍ നിറച്ച് ഭക്ഷണം കഴിക്കണമെങ്കില്‍ ഓണമോ, വിഷുവോ, പെരുന്നാളോ പോലുള്ള ആഘോഷങ്ങള്‍ വരണം. ഇന്ന് സ്ഥിതി ആകെ മാറി. പഴമമാഞ്ഞു പുതുമ തെളിഞ്ഞു!

എന്റെ ജീവിത ഓര്‍മ്മയില്‍ ആദ്യം പായസം കുടിക്കുന്നത് ഒരോണനാളില്‍ എന്റെ എല്ലാമായ രാമന്റെ വീട്ടില്‍ നിന്നാണ്. ഞാനും രാമനും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതോ, ഒരു പായയില്‍ കിടന്നുറങ്ങുന്നതോ എന്റെ വീട്ടുകാര്‍ക്കും, രാമന്റെ വീട്ടുകാര്‍ക്കും പ്രശ്‌നമായിരുന്നില്ല. എന്റെ വീട്ടില്‍ കറിയില്ലെങ്കില്‍ രാമന്റെ വീട്ടില്‍ നിന്നും, രാമന്റെ വീട്ടില്‍ കറിയില്ലങ്കില്‍ എന്റെ വീട്ടില്‍ നിന്നും. ആഘോഷങ്ങളും ഏക നൂല്‍ പുഷ്ങ്ങളായിരുന്നു!


ഇന്ന് ആര്‍ക്കും ദാരിദ്ര്യം ഇല്ലാതായി.വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്‍മാര്‍. ഇതിന് പ്രധാനകാരണങ്ങളില്‍ ഒന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം തന്നെയാണ്. അന്ന് ജന്മി കുടിയാന്‍മാര്‍ തമ്മില്‍ ആഘോഷ നാളുകളിലുള്ള 'കൊടുപ്പ് 'ആനച്ചേന കൊടുത്തവന് പൊന്നും പണവും, പൊന്നും പണവും കൊടുത്തവന് ആനച്ചേനയും എന്ന മട്ടിലായിരുന്നു. ശരിക്കും പറഞ്ഞാല്‍ 'അച്ചിത്തോക്ക് മട്ട്'.

ഗള്‍ഫ് പണത്തിന്റെ വരവോട് കൂടി മലയാളികളുടെ സംസക്കാരത്തില്‍ മുതലാളിത്വം കടന്നു കൂടി. കയ്യില്‍ ഇഷ്ടം പോലെ പണം. ഒരു ഗള്‍ഫ് കാരന്‍ തീക്കാറ്റില്‍, മരം കോച്ചുന്ന തണുപ്പില്‍ വണ്ടിക്കാളകളെ പോലെ അദ്ധ്വാനഭാരം ചുമന്ന് തളരുമ്പോള്‍ ഒരു മരത്തണലിനു വേണ്ടി കരയുന്ന സത്യം മറന്നു കൊണ്ട് പണ്ടത്തെ ഓണാഘോഷത്തെപ്പോലും കവച്ചു വെക്കുന്ന തരത്തിലുള്ള നിത്യാഘോഷങ്ങളിലേക്ക് നാം പുരോഗമിച്ചു!

ആഘോഷങ്ങളെ മുതലെടുക്കാന്‍ വീട്ടിനകത്തു തന്നെ മൂഷികപ്പെട്ടികള്‍ 'ഒന്നെടുത്താല്‍ ഒന്നു ഫ്രീ' പത്തായം കാലി ആകുന്നത് അറിയാത്ത നവകേരളീയര്‍ ആഘോഷങ്ങളും, വീട് നിര്‍മ്മാണവും, കല്യാണങ്ങളും ഇന്ന് ഒരു തരം മത്സരങ്ങളാണ്. അവന്റെതിനേക്കാള്‍ വലുതായിരിക്കണം എന്റെത് എന്ന മത്സരം കേരളത്തിലെത്തുന്ന മാവേലി ആരുടേതനായിരിക്കും കൂടുതല്‍ മാര്‍ക്ക് നല്‍കുക. കണ്ടറിയുക തന്നെ വേണം!
കൈ നനയാതെ മത്സ്യം പിടിക്കുന്ന നമ്മുടെ പുതിയ സ്വഭാവം അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളം ഒരു ഗള്‍ഫായി തീര്‍ന്നു.

കൈ നനയാതെ മത്സ്യം പിടിക്കുന്ന നമ്മുടെ പുതിയ സ്വഭാവം അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളം ഒരു ഗള്‍ഫായി തീര്‍ന്നു.

'മാവേലി നാട് വാണിടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ''

സത്യമാണ് ഇന്ന് ഇവിടെ മാനുഷരെല്ലാരും ഒന്നുപോലെത്തന്നെ! ധൂര്‍ത്തിന്റെ കാര്യത്തില്‍ മാത്രമാണന്ന് മാത്രം. ചുവന്ന തെരുവിലെ സ്ത്രീകളെ പോലെയാണ് ഇന്നത്തെ മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍. അതില്‍ അകപ്പെടുന്ന നമ്മള്‍ക്ക് എപ്പഴാണ് രോഗം പിടികൂടുക എന്ന് കണ്ടറിയുക തന്നെ വേണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Onam, Article, Kasaragod, Memory, A Bendichal, Eid, Vishu, Onam memory A bendichal. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?