അവസാനത്തെ ആളെയും സുരക്ഷിതരാക്കാന്‍ വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍

കോട്ടയം: (www.kvartha.com 22.08.2018) രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിശ്രമമില്ലാതെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍. കഴുത്തറ്റം വെള്ളത്തില്‍ മൂന്ന് കിലോമീറ്ററോളം നീന്തിയാണ് തിങ്കളാഴ്ച വൈകിട്ട് സേവാഭാരതി പ്രവര്‍ത്തകര്‍ നിരവധി പേരെ രക്ഷിച്ചത്. ഒറ്റപ്പെട്ട് വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു അവര്‍.

നെടുമ്പ്രം വൈക്കത്തില്ലത്ത് കോച്ചാരിമുക്ക് ഭാഗത്ത് അമ്പാടിയില്‍ ഹരീന്ദ്രന്റ അമ്മ പി. കമലാക്ഷിയമ്മ (85), പുളിക്കീത്തറയില്‍ പി.എസ്. കമലാക്ഷി (97) എന്നിവരെ ചങ്ങാടത്തില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ബോട്ടും വള്ളവും ഇല്ലെങ്കിലും സഹജീവികളെ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവര്‍ക്ക് വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാനായത്.

Rescue work enters last leg, Kottayam, News, House, Trapped, Patient, Protection, Flood, Trending, Kerala

രണ്ട് വീടുകളിലായി ഇവര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ചങ്ങനാശേരിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചത്. ഇവരെ കണ്ടെത്തിയ ശേഷം മുള ചങ്ങാടത്തില്‍ കയറ്റി വൈക്കത്തില്ലത്ത് എത്തിക്കുകയായിരുന്നു. ചങ്ങാടത്തിനു മുകളില്‍ വലിയ പാത്രത്തില്‍ ഇരുത്തിയാണ് പ്രായമായ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അഞ്ചു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

ഹൃദ്രോഗിയായ ഹരീന്ദ്രന്‍, അദ്ദേഹത്തെ പരിചരിക്കാനായി വീട്ടിലുണ്ടായിരുന്ന ഹോം നഴ്‌സ് രമണിയമ്മ എന്നിവരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. നിരണം പഞ്ചായത്ത് മുക്ക് തോട്ടടി, തേവേരി ഭാഗം എന്നിവിടങ്ങളില്‍ കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണവും വെള്ളവുമടക്കം വിതരണം ചെയ്തത്. തൃക്കൊടിത്താനത്തെ അരുണ്‍ എസ്. കുമാര്‍, ലെനിഷ് കുമാര്‍, സുഭാഷ് പി.വി, മനോജ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

നെടുമ്പ്രം, വെളിയനാട് പടിഞ്ഞാറെ മിത്രക്കരി, കുന്നങ്കേരി, മിത്രക്കരി, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 85 ഓളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.

Keywords: Rescue work enters last leg, Kottayam, News, House, Trapped, Patient, Protection, Flood, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?