കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാഴ്ചത്തെ പരിശീലനത്തിനായി തായ്‌ലന്‍ഡിലേക്ക്

കൊച്ചി: (www.kvartha.com 30.08.2018) കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാഴ്ചത്തെ പരിശീലനത്തിനായി തായ്‌ലന്‍ഡിലേക്ക് പുറപ്പെടുന്നു. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ഐഎസ്എല്‍ അഞ്ചാം സീസണിന്റെ മുന്നോടിയായി അവസാനഘട്ട പരിശീലനത്തിനാണ് ടീം പുറപ്പെടുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് തായ്‌ലാന്‍ഡിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിനിറങ്ങുന്നത്.

അഹമ്മദാബാദിലെ ട്രാന്‍സ് സ്‌റ്റേഡിയം ഗ്രൗണ്ടിലാണ് ടീം ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഇപ്പോള്‍ അഹമ്മദാബാദിലെ പരിശീലന സെഷനുകളില്‍ പൂര്‍ണ തൃപ്തനാണെന്നും തായ്‌ലാന്‍ഡിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളില്‍ ടീമിന്റെ ഒത്തിണക്കവും കായികക്ഷമതയും കൂടുതല്‍ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

തായ്‌ലന്‍ഡില്‍ ടീം അഞ്ചു മത്സരങ്ങള്‍ കളിക്കും. തായ്‌ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പ് കഴിഞ്ഞ 18 മുതല്‍ കൊച്ചിയില്‍ പരിശീലന മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം മാറ്റം വരുത്തുകയായിരുന്നു. 29 ന് തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Blasters, Sports, News, Football, Thailand, ISL 2018-19: Kerala Blasters to continue pre-season in Thailand 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?