പത്തനംതിട്ടയിലും തൃശൂരിലും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച്

പത്തനംതിട്ട: (www.kvartha.com 16.08.2018) സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ്. പത്തനംതിട്ടയിലും തൃശൂരിലും ചാലക്കുടിയിലും ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

കനത്തമഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. കോഴിക്കോട് നഗരവും വെള്ളത്തിലാണ്.

Thousands of people stranded in upper floors of buildings in Pathanamthitta, Pathanamthitta, News, Rain, Trending, Helicopter, Flood, Kerala

സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും സജീവമാണ്. വെള്ളപ്പൊക്കത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പത്തു വര്‍ഷത്തിനു ശേഷം ആദ്യമായാണ് പത്തനംതിട്ട നഗരത്തില്‍ വെള്ളം കയറുന്നത്.

ജില്ലയിലെ 156 ദുരിതാശ്വാസ ക്യാംപുകളിലായി ഇരുപത്തിനാലായിരത്തിലധികം പേരുണ്ട്. തിരുവല്ലയില്‍ 136 ക്യാംപുകളിലായി 16729 പേരും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, അടൂര്‍ താലൂക്കുകളിലെ ഇരുപതോളം ക്യാംപുകളിലായി ഏഴായിരത്തോളം ആളുകളും കഴിയുന്നു. റാന്നിയില്‍ നിന്നു നാവിക സേന രക്ഷപ്പെടുത്തിയ 20 പേരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തില്‍ ഇറക്കി. ഒട്ടേറെപ്പേര്‍ കെട്ടിടങ്ങളുടെ മുകളില്‍ അഭയം തേടിയിരിക്കുകയാണ്.

റാന്നിയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളില്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ബോട്ട് വഴിയുള്ള രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസം സൃഷ്ടിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലേക്ക് സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്.

സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധമന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ മോഡിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിശദീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയേയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thousands of people stranded in upper floors of buildings in Pathanamthitta, Pathanamthitta, News, Rain, Trending, Helicopter, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?