തെങ്ങിന്‍ മുകളില്‍ കയറിയ തെങ്ങുകയറ്റ തൊഴിലാളിയെ കടന്നല്‍ കൂട്ടം ആക്രമിച്ചു; കായലില്‍ ചാടിയ വയോധികന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.08.2018) തെങ്ങിന്‍ മുകളില്‍ കയറിയ തെങ്ങുകയറ്റ തൊഴിലാളിയെ കടന്നല്‍ കൂട്ടം ആക്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി കായലില്‍ ചാടിയ വയോധികനെ പരിസരവാസികള്‍ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വയോധികന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കണ്ണങ്കൈയിലെ കെ.വി. അമ്പു (72)വിനെയാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്. ചെവ്വാഴ്ച രാവിലെ വയലോടിമെട്ടമ്മല്‍ പാലത്തിനു സമീപമാണ് സംഭവം. തെങ്ങിന്റെ അറ്റത്തെത്തിയപ്പോഴായിരുന്നു കടന്നല്‍കൂട്ടം ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ആക്രമിക്കുകയുമായിരുന്നു. ഇതോടെ പ്രാണരക്ഷാര്‍ത്ഥം കായലില്‍ചാടിയ അമ്പുവിനെ പരിസരത്തു കാറിലുണ്ടായിരുന്നവരും തൊട്ടടുത്തുണ്ടായിരുന്ന തൊഴിലാളികളും ഓടിയെത്തിയാണ് കരയ്ക്കു കയറ്റി പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, hospital, Attack, Honey bee, Bee attack; Employee Jumped from Coconut Tree, Hospitalized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?