പ്രളയക്കെടുതി വിട്ടകലുന്നു, ഭയം വിട്ടൊഴിയാതെ ചെങ്ങന്നൂര്‍ നിവാസികള്‍

ചെങ്ങന്നൂര്‍:(www.kvartha.com 23/08/2018) ചെങ്ങന്നൂരില്‍ നിന്നും പ്രളയക്കെടുതി പതിയെ വിട്ടകലുന്നു. നഗരമുള്‍പ്പടെ പല ഭാഗങ്ങളില്‍ നിന്നും വെള്ളം ഒഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് എത്താന്‍ നാളുകള്‍ എടുക്കും. ക്യാംപില്‍ നിന്നും വെള്ളമൊഴിഞ്ഞ പ്രദേശങ്ങളിലേ വീടുകളിലേക്കുള്ള യാത്രകള്‍ ആരംഭിച്ചു. ഡാമുകള്‍ തുറന്നുവിടുന്നതായും മറ്റുമുള്ള വാര്‍ത്തകള്‍ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇനിയുള്ളത് ചെങ്ങന്നൂരിന് പുനര്‍ സൃഷ്ടിയുടെ ദിനരാത്രങ്ങളാണ്. പ്രദേശത്തെ വീടുകളിലെല്ലാം ചെളികയറി നിറഞ്ഞതോടെ അത് വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ വാസികള്‍. പലര്‍ക്കും വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.

വലിയ രമ്യഹര്‍മ്മങ്ങള്‍ പോലും നിലം പൊത്തറായ കാഴ്ചകാളാണ് എങ്ങും. പല വീടുകള്‍ക്കും ബലക്ഷയങ്ങള്‍ സംഭവിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. പല മേഖലകളിലേക്കുമുള്ള യാത്രകള്‍ ഇപ്പോഴും ദുഷ്‌കരമാണ്. പ്രളയക്കെടുതി ഒഴിഞ്ഞതോടെ സാംക്രമിക രോഗ ഭീതിയിലും ഇഴജെന്തു ശല്യത്താലും വലയുകയാണ് പ്രദേശവാസികള്‍. ദുരിതകാഴ്ചകള്‍ ശൃഖലകളായി നീളുമ്പോഴും മോഷണത്തിന്റെതുള്‍പ്പടെയുള്ള വാര്‍ത്തകളാണ് ചെങ്ങന്നൂരിനെ ഭീതിയുടെ വക്കില്‍ എത്തുക്കുന്നത്. ദുരിതത്തില്‍ കഴിയുന്നവര്‍ക്കായി പല മേഖലകളില്‍ നിന്ന് സഹായ ഹസ്തവുമായി എത്തുമ്പോഴും ദുരിതാശ്വാസത്തിനായി എത്തിക്കുന്ന സാധനങ്ങള്‍ ദുരിതക്കയത്തില്‍ അകപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

News, Kerala, Flood, Trending, House,flood after effect in changannur


വെള്ളക്കെട്ട് ഒഴിയുന്നു

ചെങ്ങന്നൂരില്‍ നിന്ന് പല മേഖലകളിലേക്കുമുള്ള യാത്രകള്‍ക്കായി ഉപയോഗിച്ചു വരുന്ന പാതകളില്‍ നിന്ന് വെള്ളം വിട്ടൊഞ്ഞു വരികയാണ്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് കുറവുണ്ടെങ്കിലും പൂര്‍ണ്ണമായും താഴ്ന്നിട്ടില്ല. പാണ്ടനാട്, ബുധനൂര്‍, പ്രയാര്‍, കുത്തിയതോട്, നന്നാട,ചെറിയനാട്, പൂമല, മാമ്പ്രപാടം, പുലക്കടവ്, ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ജനജീതവിതത്തെ ബാധിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലേ വീടുകളിലേക്ക് ഇപ്പോഴും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

എങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍

വെള്ളപ്പൊക്ക കെടുതിയെ തുടര്‍ന്ന് വീടുകളിലും പരിസരങ്ങളിലും ചെളിയും അജൈവമാലിന്യങ്ങളും നിറഞ്ഞ നിലയാണ്. വീട്ടുകാര്‍ മാത്രം വിചാരിച്ചാല്‍ ഇവ നീക്കുക അസാധ്യ പ്രവര്‍ത്തിയാണ്. വിവിധ സന്നദ്ധ സംഘടകളും ചെങ്ങന്നൂര്‍ നിവാസികളെ സഹായിക്കാനായി രംഗത്തുണ്ട്. എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികളും ഇത്തരം ജോലിയില്‍ വ്യാപ്രതരാണിപ്പോള്‍. തുരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, മുളക്കുഴ, വെണ്മണി, ആല എന്നീ പഞ്ചായത്തുകളിലെ വെള്ള മൊഴിഞ്ഞ പ്രദേശങ്ങളിലെ നിത്യകാഴ്ചകളാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇതിന് സഹായ ഹസ്തവുമായി ദൂരദേശങ്ങളില്‍ നിന്ന് തന്നെ വിദ്യാര്‍ത്ഥികളും യുവക്കളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്.

ദുരിതാശ്വാസം അനര്‍ഹരിലേക്ക്

ചെങ്ങന്നൂരില്‍ പ്രളയബാധിതര്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ സംവിധനത്തിലൂടെയും സന്നദ്ധ സംഘനകള്‍ വഴിയും വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ അനര്‍ഹരുടെ കരങ്ങളിലേക്ക് എത്തുന്നതായി വ്യാപക പരാതി. ചെങ്ങന്നൂര്‍ താലൂക്കില്‍ പ്രളയം വലിയ നാശം വിതയ്ക്കാത്ത വഴിയോരങ്ങളിലുംമറ്റും യാതൊരു പ്രളയക്കെടുതിയും അനുഭവിക്കാത്തവര്‍ ഇത്തരം സാധനങ്ങള്‍ യാതൊരു നിയന്ത്രണവും കൂടാതെ വാങ്ങികൂട്ടുകയാണെന്നാണ് പരാതി. തന്മൂലം അര്‍ഹതപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇവ ലഭിക്കുന്നില്ലെന്നും അക്ഷേപമുണ്ട്. ഈ കുറവ് പരിഹരിക്കാന്‍ വാര്‍ഡ് തലത്തില്‍ അവശ്യസാധന വിതരണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം

തകരാത്ത ഭൂരിഭാഗം വീടുകള്‍ക്കും ബലക്ഷയമുണ്ടെന്ന്

പ്രളയക്കെടുതിയില്‍ നിരവധി ഭവനങ്ങളാണ് ചെങ്ങന്നൂരില്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നത്. എന്നാല്‍ തകര്‍ച്ച സംഭവിക്കാത്ത പല ഭവനങ്ങളിലും ഇപ്പോള്‍ വിള്ളലുകളും മറ്റും കണ്ടെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവയില്‍ ചിലതിന്റെ ഭാഗങ്ങള്‍ വീട്ടിലേക്ക് വൃത്തിയാക്കാനും മറ്റും വന്നപ്പോള്‍ തന്നെ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ബലക്ഷയം സംഭവിച്ച വീടുകള്‍ ബലപ്പെടുത്തുവാന്‍ വലിയ തുക തന്നെ ചിലവാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വൈദ്യുതബന്ധം ഭാഗീകമായി നിലവില്‍ വരുന്നു

പലഭാഗങ്ങളിലും പ്രളയം നാശങ്ങള്‍ കാരണം ഇപ്പോഴും ചെങ്ങന്നൂരിന്റെ ഭൂരിഭാഗവും കൂരിരുട്ടിലാണ്. വൈദ്യുതബന്ധം പുനസ്ഥാപിക്കാനായി ഉദ്യോഗസ്ഥര്‍ ആശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും ഭാഗീകമായി മാത്രമാണ് വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ പ്രധാന 11 കെവി ലൈനുകളും എല്‍.റ്റി. ലൈനുകകളും പലഭാഗത്തും മുറിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. കൂടാതെ വെള്ളം ഇറങ്ങാത്തത് മൂലം പല സ്ഥലങ്ങളിലും ട്രാന്‍സ്‌ഫോര്‍മറുകളും ലൈനുകളും ഇപ്പോഴും മുങ്ങി കിടക്കുകയാണ്. വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി സംവിധാനങ്ങള്‍ തകരാറിലായിട്ടുള്ളതാനാല്‍ സുരക്ഷ പരിശോധനകള്‍ നടത്തി അപകടം ഇല്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയു. കെ.എസ്.ഇ.ബിയുടെ കല്ലിശേരി ഇലക്ട്രിക് സെക്ഷന്‍ പൂര്‍്ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ നിലയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം താത്കാലികമായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. എന്നാല്‍ പ്രവര്‍ത്തനം ഇനിയും പൂര്‍ണ്ണതോതിലായിട്ടില്ല. സമീപ ജില്ലകളില്‍ നിന്നും മുഴുവന്‍ വൈദ്യുത ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് വൈദ്യുത പുനസ്ഥാപന ജോലികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തിവരികയാണ്.

വൈദ്യ പരിശോധനയക്കായി പ്രത്യേക സംഘങ്ങള്‍

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാനും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേക വൈദ്യപരിശോധന സംഘങ്ങളാണ് ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പ്രധാനമായും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ചെങ്ങന്നൂരിലെ നൂറ് കണക്കിന് വരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക വൈദ്യ പരിശോധന ക്യാംപുകള്‍ ഇപ്പോഴും തുടരുന്നു. വീടുകള്‍ വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പ്രതിരധ മരുന്നുകള്‍ കഴിക്കേണ്ടതാണെന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Flood, Trending, House,flood after effect in changannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?