പ്രളയക്കെടുതി: ലോക ബാങ്ക് പ്രതിനിധി സംഘം ബുധനാഴ്ച കേരളത്തിലെത്തി മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തും

തിരുവനന്തപുരം: (www.kvartha.com 28/08/2018) ലോക ബാങ്ക് പ്രതിനിധി സംഘം ബുധനാഴ്ച കേരളത്തിലെത്തുന്നു. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തും. മഹാപ്രളയം തകര്‍ത്ത സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ ലോകബാങ്കില്‍ നിന്നും വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ പലിശനിരക്കില്‍ കേരളത്തിന് ദീര്‍ഘകാല വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പുനര്‍നിര്‍മ്മാണ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കൂടുതല്‍ സഹായം തേടുക. ദുരന്തം സംബന്ധിച്ച് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം വിശദമായ പഠനവും നടത്തും. വായ്പ വാങ്ങാനുള്ള പരിധി വര്‍ധിപ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെടും.
World Bank, Kerala, Flood, News, Rain, Kerala to approach World Bank for Rs 3,000 crore loan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World Bank, Kerala, Flood, News, Rain, Kerala to approach World Bank for Rs 3,000 crore loan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?