സമരം അവസാനിപ്പിച്ചു: കന്നഡ അധ്യാപക നിയമന വിവാദത്തിന് താല്‍ക്കാലിക പരിഹാരം


മംഗല്‍പാടി (www.evisionnews.co): കഴിഞ്ഞ ഒരു മാസത്തിലധികമായി കന്നഡ മാധ്യമം (ഗണിതീ) തസ്തികയില്‍ യോഗ്യനല്ലാത്ത മലയാളം അധ്യാപകനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീറിന്റെയും പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണ അമ്പാറിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് താല്ക്കാലിക വിരാമമായി. കന്നഡ പഠിക്കുന്നതിനായി അധ്യാപകന്‍ തുടര്‍ച്ചയായി നാലുമാസം ലീവില്‍ പ്രവേശിച്ചതിനാലാണിത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കലക്ടര്‍, രാഷ്ടീയ കക്ഷി നേതാക്കള്‍, കന്നഡ പോരാട്ട സമിതി, കന്നഡ മാധ്യമ അധ്യാപക സമിതി രക്ഷിതാക്കള്‍ നാട്ടുകാര്‍ തുടങ്ങി പ്രസ്തുത വിഷയത്തിന്റെ ഗൗരവം ജനഹൃദയങ്ങളില്‍ എത്തിക്കാനും തുടരെത്തുടരെ വിദ്യാലയ സന്ദര്‍ശനവും രക്ഷിതാക്കളുമായുള്ള അഭിമുഖങ്ങളും സംഘടിപ്പിക്കാനും സമരം വന്‍വിജയമാക്കിത്തീര്‍ക്കാനും ഫരീദ സക്കീറിനും ബാലകൃഷ്ണ അമ്പാറിനും സാധിച്ചു. 

അധ്യാപകന്‍ ലീവില്‍ പ്രവേശിക്കാത്ത പക്ഷം പ്രശ്‌നം തീരുന്നതുവരെ സ്‌കൂള്‍ കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്താന്‍ പോവുകയാണ് എന്ന ഫരീദാ സക്കീറിന്റെയും ബാലകൃഷ്ണ അമ്പാറിന് റ യും കടുത്ത നിലപാടുകളും രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ് സമര വിജയത്തിന് കാരണമായത്. ഇത് താല്ക്കാലിക വിജയമാണെന്നും ഇത്തരം അനീതികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഫരീദാ സക്കീര്‍ പറഞ്ഞു. പിടിഎ പ്രസിഡണ്ട് സമരത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?