നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രീ ഗെയിമുകള്‍ കളിക്കാറുണ്ടോ? എങ്കില്‍ ദുബൈ പോലീസിന്റെ ഈ മുന്നറിയിപ്പൊന്നു വായിക്കൂ...


ദുബൈ: (www.kvartha.com 26.08.2018) ഇന്റര്‍നെറ്റ് യുഗത്തില്‍ മൂന്ന് വയസുകാരന്‍ മുതല്‍ പ്രായം 80 കഴിഞ്ഞവര്‍ വരെ ഗെയിമുകള്‍ അടിമകളാണ്. പലരും ഒരു വിനോദമായി ഇതിനെ കാണുമ്പോള്‍ ചിലരാകട്ടെ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ആളെ കൊല്ലുന്ന ഗെയിമുകളും വില്ലന്‍മാരാണ്. ഇക്കാലത്ത് ഓണ്‍ലൈനായി ലഭിക്കുന്ന ഫ്രീ ഗെയിമുകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം ഫ്രീ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ദുബൈ പോലീസ്.


ദുബൈ പോലീസ് ട്വിറ്ററിലൂടെയാണ് ഇത്തരത്തിലുള്ളൊരു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സൗജന്യമായി തരുന്ന ഗെയിമുകള്‍ ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന് പോലീസിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു. ഇത് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണ്. സൗജന്യമായതിനാല്‍ തന്നെ യുവാക്കള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഗെയിമുകളുടെ പ്രചാരണം വര്‍ധിക്കുകയാണ്. ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണും മറ്റു ഹാക്ക് ചെയ്ത് സാമ്പത്തിക തട്ടിപ്പിന് വരെ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഫ്രീ ഗെയിമുകളില്‍ കളിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നാണ് പോലീസ് അഭ്യര്‍ത്ഥിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Online, Free Games, Dubai Police, Twitter, UAE, Hacking, Do you play free online games? Dubai Police has a message for you.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?