കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്: ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം: അസീസ് കളത്തൂര്‍
കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയും ദലിത് വിദ്യാര്‍ത്ഥി നേതാവുമായിരുന്ന ഗംഗോതി നാഗരാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ജാതീയ ശ്രമങ്ങളുടെ ഭാഗമാണെന്നും നടപടി പിന്‍വലിക്കണമെന്നും എം.എസ്.എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ ആവശ്യപ്പെട്ടു. അടുത്തിടെ മാതാവ് മരണപ്പെട്ടതിലും പഠനാവശ്യത്തിനുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാകാത്തതിലുള്ള നിരാശയിലും കൈ അബദ്ധം സംഭവിച്ച് ഫയര്‍ ബോക്‌സ് തകര്‍ന്ന കുറ്റം അധികാരികളുടെ മുന്നില്‍ നാഗരാജു സമ്മതിച്ചതാണ്. അതിന്റെ പേരില്‍ നഷ്ടതുക വിദ്യാര്‍ത്ഥിയുടെ കോഷന്‍ ഡെപ്പോസറ്റില്‍ നിന്നും ഈടാക്കാവുന്നതുമായിരുന്നു.
സാധാരണ ഗതിയില്‍ യൂണിവേഴ്‌സിറ്റിക്ക് അകത്ത് തീര്‍ക്കാമായിരുന്ന നിസാര പ്രശ്‌നത്തെ പര്‍വ്വതീകരിച്ച് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. യൂണിസേഴ്‌സിറ്റി ചുമത്തിയ സസ്‌പെന്‍ഷന്‍ നടപടി അനുഭവിക്കാന്‍ തെലുങ്കാനയില്‍ പോയി തിരിച്ചുവന്നതിന് ശേഷമാണ് നാഗരാജുവിനെതിരെ പൊലീസ് കേസെടുക്കുന്നത്. ആവര്‍ത്തിച്ചുള്ള നടപടികള്‍ ദലിത് ന്യൂനപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കി കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയെ കാവി സിറ്റിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വൈസ് ചാന്‍സലര്‍ രണ്ടുകീഴ് ഉദ്യോഗസ്ഥരുടെ കളിപ്പാവ മാത്രമാണ്. വിദ്യാര്‍ത്ഥി വേട്ടക്കെതിരെ പൊതുവിദ്യാര്‍ത്ഥി സംവിധാനങ്ങളെ മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും അസീസ് കളത്തൂര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment