വീണ്ടും പടിക്കല്‍ കലമുടച്ച് സിന്ധു; ഇത്തവണയും വെള്ളി മാത്രം; ഈ വര്‍ഷം മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലും ഫൈനലില്‍ തോറ്റു

ജക്കാര്‍ത്ത: (www.kvartha.com 29.08.2018) ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോടാണ് തോറ്റത്. ഇതോടെ സിന്ധുവിന് വെള്ളിമെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചരിത്രത്തിലാദ്യമായാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 13-21, 16-21. പ്രധാന ടൂര്‍ണമെന്റുകളില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ പരാജയം ഏറ്റുവാങ്ങുന്നത്. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും സിന്ധു ഫൈനലില്‍ തോറ്റിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Badminton, Indonesia, Final, India, PV Sindhu, Asian Games, Asian Games 2018: PV Sindhu Loses In Final, Finishes With Women's Singles Badminton Silver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?