അവിശ്വാസ പ്രമേയം പാസായി: കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി
കാസര്‍കോട് (www.evisionnews.co): കാറഡുക്ക പഞ്ചായത്തില്‍ വികസനമുരടിപ്പ് ആരോപിച്ച് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെ പാസായി. ഇതോടെ രണ്ടു പതിറ്റാണ്ടുകാലമായി ഭരിച്ചു കൊണ്ടിരിക്കുന്ന കാറഡുക്ക പഞ്ചായത്ത് ബി.ജെ.പിക്ക് നഷ്ടമായി. സിപിഎമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡണ്ട് ജി. സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചക്ക് ശേഷം വോട്ടിനിട്ടു.
അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ട് വോട്ട് ലഭിച്ചു. സിപിഎം-നാല്, സിപിഎം സ്വതന്ത്രന്‍- ഒന്ന്, യുഡിഎഫ്-രണ്ട്, കോണ്‍ഗ്രസ് സ്വന്തന്ത്ര്യന്‍-ഒന്ന് എന്നിവരാണ് അനുകൂലിച്ചത്. അവിശ്വാസ പ്രമേയ യോഗത്തിന് വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്.
കാറഡുക്ക പഞ്ചായത്തിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തിലും യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
Powered by Info News For You
Comments
Post a Comment