മോശം കാലാവസ്ഥ: പ്രധാനമന്ത്രി വ്യോമ നിരീക്ഷണം റദ്ദാക്കി: ഹെലികോപ്റ്റര്‍ തിരിച്ചിറക്കി


(www.evisionnews.co) സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമാണ് ക്രമീകരിച്ചിരുന്നത്.

റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്താനായിരുന്നു പരിപാടി. എന്നാല്‍ കാലാവസ്ഥ മോശമായതോടെയാണ് തീരുമാനം മാറ്റിയത്. വെള്ളിയാഴ്ച രാത്രി 10.50മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?