ആവോളം ഭക്ഷണം: അക്ഷയ പാത്രത്തിനു നന്ദി പറഞ്ഞു എടത്വാക്കാര്‍

ആലപ്പുഴ: (www.kvartha.com 15.08.2018) എടത്വായിലെ പ്രളയ ബാധിതര്‍ക്ക് ഭക്ഷണമൊരുക്കി നല്‍കി ഒരു നാടിന്റെ മുഴുവന്‍ സ്നേഹം ഏറ്റുവാങ്ങുകയാണ് അക്ഷയ പാത്രം. പാണ്ടംകരി എസ്.എം.എസ്.എല്‍.പി സ്‌കൂളിലെ ക്യാമ്പ് അംഗങ്ങള്‍ ഉള്‍പ്പെടെ 2000 പേര്‍ക്ക് പ്രഭാത ഭക്ഷണവും വിഭവ സമൃദ്ധമായ ഉച്ച ഊണും രാത്രി ഭക്ഷണവും ഒരുമടിയും കൂടാതെ വെച്ചുവിളമ്പുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയ പാത്ര എന്ന എന്‍.ജി.ഒ സംഘം.

കളക്ടറുടെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് പ്രളയ ബാധിതര്‍ക്ക് ഭക്ഷണമൊരുക്കി നല്‍കാനായി സംഘം ആലപ്പുഴയില്‍ എത്തിയത്. 1000 കിലോ അരിയുടെ ചോറും 150 കിലോ പച്ചക്കറിയുമാണ് വിതരണം ചെയ്തു വരുന്നത്. ഒരു പങ്ക് ഭക്ഷണം വീടുകളിലും എത്തിക്കുന്നു. ഉപ്പുമാവും അച്ചാറുമായിരുന്നു പ്രഭാത വിഭവം. ഉച്ചയ്ക്ക് അവിയല്‍, സാമ്പാര്‍, അച്ചാര്‍ എന്നിവയും രാത്രിയില്‍ രസവുമാണ് കറികള്‍. 20 അംഗ സംഘത്തോടൊപ്പം നാട്ടുകാരും പാചകത്തിനും പച്ചക്കറി അരിയാനുമൊക്കെ കൂടെ കൂടിയിട്ടുണ്ട്. മലയാളികളും ബംഗളൂരു നിവാസികളും അടങ്ങുന്ന അക്ഷയ പാത്ര സംഘത്തിനു എടത്വപള്ളിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അക്ഷയ പാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്.സുഹാസും ഡെപ്യൂട്ടി കളക്ടര്‍ മുരളീധരന്‍ പിള്ളയുമടങ്ങുന്ന സംഘം പാണ്ടക്കറിയിലെത്തി.

പ്രളയത്തെ തുടര്‍ന്ന് ഭക്ഷണം ഇല്ലാതെ വലഞ്ഞ നാട്ടുകാര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കി നല്‍കിയ കളക്ടറോട് നാട്ടുകാര്‍ നന്ദി പറഞ്ഞു. കൂടുതല്‍ സ്ഥലത്തേക് അക്ഷയ പാത്രത്തിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രളയ കെടുതി തീരുന്ന സമയം വരെ ഭക്ഷണം വിളമ്പാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അക്ഷയ പാത്രത്തിന്റെ അംഗങ്ങളും കളക്ടര്‍ക്ക് ഉറപ്പ് നല്‍കി. വില്ലേജ് ഓഫീസര്‍ എസ്.സുഭാഷ്, മെമ്പര്‍ ശ്യാമള രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Rain, Food for Flood victims by Akshaya
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?