പ്രളയം മൂലം പരീക്ഷ എഴുതാന്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് കഴിഞ്ഞില്ല; ഐ സി എ ആര്‍ അഖിലേന്ത്യ എന്‍ട്രന്‍സ് ഫലം തടഞ്ഞു

കൊച്ചി: (www.kvartha.com 22.08.2018) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ആഗസ്ത് 18, 19 തീയതികളില്‍ നടത്തിയ അഖിലേന്ത്യാ എന്‍ട്രന്‍സ് ഫലം ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു. എ ഐ ഇ ഇ എ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്.

പ്രകൃതി ക്ഷോഭത്തിന്റെ സാഹചര്യത്തില്‍ യാത്രാസൗകര്യം പോലുമില്ലാതെ ദുരിതാശ്വാസക്യാംപുകളില്‍ പെട്ടുപോയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത് ഐ സി എ ആര്‍ അവഗണിക്കുകയായിരുന്നു. ഇതോടെ അപേക്ഷകര്‍ മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Stay on ICAR exam results, Kochi, News, Education, High Court of Kerala, Examination, Result, Application, Complaint, Kerala

മത്സരാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നവരാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവര്‍ത്തനനിരതരുമായിരുന്നു. ഒരു കേന്ദ്ര ഏജന്‍സിക്ക് എങ്ങനെ നിരുത്തരവാദിത്വത്തോടെ പെരുമാറാന്‍ കഴിഞ്ഞുവെന്ന് കോടതി ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stay on ICAR exam results, Kochi, News, Education, High Court of Kerala, Examination, Result, Application, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?